ലാലേട്ടനെ മോശം പറയരുത്, അടൂരിനെതിരെ ധര്‍മ്മജന്‍

0
26

മോഹന്‍ലാലിനെക്കുറിച്ച് കുറിച്ചുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സമൂഹമാധ്യമത്തിലാണ് അടൂരിന്റെ പരാമര്‍ശത്തിന് ധര്‍മ്മജന്‍ മറുപടി നല്‍കിയത്.

മോഹന്‍ലാലിനു നല്ലവനായ റൗഡി ഇമേജാണെന്നായിരുന്നു അടൂരിന്റെ പരാമര്‍ശം. മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്നത് അദ്ദേഹത്തിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്നു ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ അടൂര്‍ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്, ധര്‍മ്മജന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:-

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്.
മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ്. അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്. അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല. അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ, സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.