ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ ദൈവമക്കളെ, നിങ്ങളാരും ചതിക്കപ്പെടരുത്. ഈ ഗ്രൂപ്പില്‍ ഞാനല്ലാതെ നിങ്ങള്‍ക്ക് ആരും മെസേജ് അയയ്ക്കില്ല. പലരും സഹായം ചോദിച്ചും പണം ചോദിച്ചും നിങ്ങള്‍ക്ക് മെസേജ് അയച്ചേക്കാം. അത് വ്യാജമാണെന്ന് മനസിലാക്കുക.
ഒരു ലക്ഷം ആളുകളാണ് നമ്മുടെ പ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥിക്കുന്നത്. എന്റെ എല്ലാ മെസേജുകളും ഞാന്‍ ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ വകയില്ല, വീടില്ല, കുട്ടികളെ പഠിപ്പിക്കാന്‍ നിര്‍വാഹമില്ല എന്നൊക്കെപ്പറഞ്ഞ് ചിത്രങ്ങള്‍ സഹിതമാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. ഈ പ്രാര്‍ഥനഗ്രൂപ്പില്‍ പ്രാര്‍ഥിക്കുന്നവരുടെ ആവശ്യങ്ങള്‍ ദൈവമാണ് നടത്തിക്കൊടുക്കുന്നത്. അതിനാല്‍ നിങ്ങളാരും അതിനെപ്പറ്റി ദു:ഖിക്കേണ്ട ആവശ്യമില്ല. പ്രാര്‍ഥിക്കാനെത്തുന്നവര്‍ എത്രവലിയ കടബാധ്യതയിലാണെങ്കിലും അത് ദൈവം പരിഹരിച്ചോളും. നിങ്ങള്‍ ആര്‍ക്കും സഹായം വാഗ്ദാനം ചെയ്യേണ്ട, പ്രാര്‍ഥിച്ചാല്‍ മാത്രം മതി.
ചിലരുടെ പ്രവൃത്തികള്‍ ഗ്രൂപ്പിലെ മറ്റുള്ളവരുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നമുക്കിവരെ തിരുത്താനോ നിയന്ത്രിക്കാനോ കഴിയില്ല. അതിനാല്‍ നിങ്ങള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങള്‍ക്കാര് മെസേജ് അയച്ചാലും അവരെ ബ്ലോക്ക് ചെയ്യുക. ഞാനിടുന്ന മെസേജുകള്‍ കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യേണ്ടതില്ല. പതിനഞ്ച് മിനുട്ട് 24newslive.com ലെ ലേഖനങ്ങളും വാര്‍ത്തകളും വായിക്കാന്‍ ചെലവഴിക്കുക. ഇതൊരറിയിപ്പായി സ്വീകരിക്കുക. എന്നെ ആരും നേരിട്ട് വിളിക്കേണ്ട. എല്ലാ മെസേജുകളും വാട്‌സ് ആപ്പിലൂടെ മാത്രമേ ഉണ്ടാകൂ. ബൈബിള്‍ ഒന്നിലേറെ തവണ വായിച്ചിട്ട് അനുഗ്രഹം ലഭിച്ചില്ലെങ്കില്‍ മാത്രം ചെറിയൊരു വോയ്‌സ് മെസേജ് അയയ്ക്കുക.
സ്‌നേഹപൂര്‍വ്വം ഷിബു ബ്രദര്‍