വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങളും ദൈവവും മാത്രം അറിഞ്ഞാല്‍ മതി

0
1262

ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുന്നവരോട് ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുത്. ആരോടും അത്തരം കാര്യങ്ങളെപ്പറ്റി ചോദിക്കുകയും ചെയ്യരുത്.

എന്തെങ്കിലും എമര്‍ജന്‍സി പ്രാര്‍ത്ഥനാ റിക്വസ്റ്റ് നിങ്ങള്‍ക്കുണ്ടെങ്കില്‍ എനിക്ക് ചെറിയ വോയിസ് മെസ്സേജ് ഇടുക. ഇന്ന് ഞാന്‍ ഗ്രൂപ്പില്‍ ഇട്ട മെസ്സേജുകള്‍ എല്ലാം വായിക്കുക. ഞാന്‍ അല്ലാതെ വേറെ ആരും നിങ്ങള്‍ക്ക് ഈ ഗ്രൂപ്പില്‍ മെസ്സേജ് അയക്കില്ല. പിശാച് നമ്മളെ എങ്ങനെ വീഴിക്കാം എന്നതിനെപ്പറ്റി സദാസമയം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ആരും ഒരു തട്ടിപ്പിലും ചെന്ന് ചാടരുത്. ദൈവം നല്‍കുന്നത് മാത്രം നമുക്ക് മതി. ആമേന്‍

Br Shibu KM
416 839 7744

ഗ്രൂപ്പിലുളളവര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ഗ്രൂപ്പില്‍ തന്നെ ഇടുക. അവിടെ തന്നെ മറുപടി പറയുക. പ്രാര്‍ത്ഥനാ സംബന്ധമായ കാര്യങ്ങള്‍ മാത്രമേ ഗ്രൂപ്പില്‍ ചോദിക്കാവൂ. ചിലര്‍ തട്ടിപ്പ് നടത്താന്‍ തന്നെ ഈ ഗ്രൂപ്പില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇന്ന് വടക്കാഞ്ചേരി അപകടത്തില്‍ പരിക്കേറ്റവര്‍ക്കായും മരിച്ചവര്‍ക്കായും പ്രാര്‍ഥിക്കുക. അതുപോലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണം.