മുപ്പതുകാരിയായ മലയാളി വനിതാ ഡോക്ടര്‍ യു.കെയില്‍ മരിച്ചു

0
449

ഹൃദയാഘാതം മൂലം യുവ മലയാളി ലേഡി ഡോക്ടര്‍ യു.കെയില്‍ മരിച്ചു. കൊട്ടാരക്കര മൈലംകുളം ശാലോം ഇമ്മനുവേല്‍ മാര്‍ത്തോമാ പള്ളി വികാരി തോണില്‍ക്കണ്ടത്തില്‍ ഫാ. മാത്യു ജേക്കബ് ബെന്നിയുടെ ഭാര്യയും തിരുവല്ല കോടിക്കല്‍ നിഷ ഭവനില്‍ കെ.എ.എബ്രഹാമിന്റെയും അന്നമ്മ എബ്രഹാമിന്റെയും ഏക മകളായ ഡോ. നിഷയാണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ഹൃദയ സ്തംഭനമായിരുന്നു മരണകാരണം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 26 നായിരുന്നു നിഷയുടെ വിവാഹം

എം ഡി പഠനം പൂര്‍ത്തിയാക്കി ഗ്രാജുവേഷന്‍ സെറിമണിക്കായി കാത്തിരിക്കവെയാണ് നിഷയുടെ മരണം.
കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പിജി വിദ്യാര്‍ത്ഥിനിയായ നിഷ നേരത്തെ ലണ്ടനിലെ ഗയ്‌സ് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.

ലണ്ടന്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളി അംഗങ്ങളാണ് നിഷയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിഷയുടെ മാതാപിതാക്കള്‍ 25 വര്‍ഷമായി ബ്രിട്ടനിലാണ് താമസം.