സരിതയെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു, വിഷം നല്‍കിയത് മുന്‍ ഡ്രൈവര്‍

0
157

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ നായികയായ സരിത എസ് നായരെ രാസപദാര്‍ഥം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തി നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുറച്ച് കുറച്ച് വിഷം നല്‍കി സരിതയെ വധിക്കാനായിരുന്നു പദ്ധതി.

സരിതയുടെ രക്തം പരിശോധിച്ചപ്പോള്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ആന്തരിക അവയവങ്ങളെ തകരാറിലാക്കുന്ന ആഴ്സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് സരിതയുടെ രക്തത്തില്‍ കണ്ടെത്തിയത്.

മാരക രാസവസ്തുക്കള്‍ ആഹാരത്തില്‍ കലര്‍ന്ന് ഗുരുതരരോഗം പിടിപെട്ടതിനേത്തുടര്‍ന്ന് സരിത ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അപകടകരമായ രാസവസ്തുക്കള്‍ സരിതയുടെ രക്തത്തില്‍ കണ്ടെത്തിയത്.