ഉണ്ണിമുകുന്ദന്‍ മൂലം ഒരാള്‍ ആത്മഹത്യ ചെയ്തു, അത് അന്വേഷിക്കണം: നടന്‍ ബാല

0
204

ഉണ്ണിമുകുന്ദന്‍ മൂലം ഒരാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നടന്‍ ബാല. ഫില്‍മി ബീറ്റ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ താരത്തിന്റെ തുറന്ന് പറച്ചില്‍. നാളുകളായി ബാലയും ഉണ്ണിയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ തുറന്ന യുദ്ധം നടക്കുകയാണ്. ഉണ്ണിക്കെതിരെ നാള്‍ക്കുനാള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബാല വാര്‍ത്തകളില്‍ നിറയുന്നത്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാര്‍ വാങ്ങിയെന്നാണ് ബാലയുടെ ആദ്യത്തെ ആരോപണം.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ…കൊല്ലത്ത് ഒരു പ്രൊഡ്യൂസര്‍ ഉണ്ണി കാരണം തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങള്‍ അത് അന്വേക്ഷിക്കൂ. അതേസമയം സിനിമയുടെ പ്രമോഷന് എന്നെ വിളിക്കാതെ എങ്ങനെയാണ് ഞാന്‍ പോകുക എന്ന കാര്യവും ബാല ചോദിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി സംസാരിച്ച ഞാനിന്ന് ഒറ്റക്കായി. ഉണ്ണി പറയുന്നത് എല്ലാം കള്ളമാണ്. ബാല പറയുന്നു.

മുമ്പ് ബാല ഉണ്ണി മുകുന്ദനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ…മുമ്പ് ഉണ്ണി ഒരു കോടി രൂപക്ക് മുകളില്‍ കൊടുത്തിട്ടാണ് പുതിയ കാര്‍ വാങ്ങിയതെന്ന് ബാല ആരോപിച്ചിരുന്നു.

ഉണ്ണിമുകുന്ദാ ആദ്യം നീ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ക്യാഷ് കൊടുക്ക്. ഇടവേള ബാബുവിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു പൈസയും വേണ്ട. മര്യാദക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. പെണ്ണുങ്ങള്‍ക്ക് മാത്രം അല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ത്ഥമുണ്ട്. കഷ്ടപ്പെട്ട എല്ലാവര്‍ക്കും പൈസ കൊടുക്കണം.’

ഞാന്‍ ഒരുപാട് സത്കര്‍മ്മങ്ങള്‍ ചെയ്യുന്ന ആളാണ്. ഒരു അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ണിയെ വിളിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും അപ്പോള്‍ ഉണ്ടായില്ല. ബാല പറയുന്നു.