എട്ടുവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

0
113

തൃശ്ശൂര്‍: എട്ടുവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. വണ്ടിപ്പറമ്പില്‍ കൂമുള്ളംപറമ്പില്‍ ഫൈസലിന്റെ മകനും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. എറണാകുളം-പാലക്കാട് മെമു ട്രെയിന്‍ തട്ടിയാണ് കുട്ടി മരിച്ചത്.

ബുധനാഴ്ച രാവിലെ മദ്രസയില്‍നിന്നും മടങ്ങും വഴി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

റെയില്‍വേ ട്രാക്കിന് സമീപത്താണ് റിസ്വാന്റെ വീട്. ഇടിച്ച ശേഷം റിസ്വാനുമായി ട്രെയിന്‍ കുറച്ചുദൂരം മുന്നോട്ടു പോയി. സംഭവസ്ഥലത്ത് വച്ചു തന്നെ റിസ്വാന്‍ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അത്താണി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.