സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് കൈമാറി

4
884

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന് ആരോപിക്കപ്പെട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് പോലീസിന് കൈമാറി. ഇ.ഡിയുടെ കത്ത് ജയിൽ വകുപ്പാണ് പോലീസിന് കൈമാറിയത്.

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങാണ് കത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയത്. ഇതിനെപ്പറ്റി ആദ്യം ജയിൽ വകുപ്പ് കത്ത് നൽകിയിരുന്നെങ്കിലും അന്വേഷണം നടത്തിയിരുന്നില്ല.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ തന്റെ മേൽ സമ്മർദം ചെലുത്തുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖ പ്രചരിച്ചത്. കോഫെപോസ പ്രതിയാണ് സ്വപ്നയെന്നതിനാൽ വിഷയത്തിൽ കസ്റ്റംസും അന്വേഷണം ആവശ്യപ്പെട്ടേക്കും.

4 COMMENTS