അഞ്ചുവയസുകാരി മകളെ എടുത്ത് പുഴയിലേക്ക് ചാടിയ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി

0
53


കൊച്ചി : അഞ്ചുവയസുകാരി മകളെ എടുത്ത് പുഴയിലേക്ക് ചാടിയ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി.
പുതുവാശേരി മല്ലിശേരി സ്വദേശി ലൈജുവാണ് അഞ്ച് വയസുള്ള മകൾ ആര്യനന്ദയുമായി ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന്
പുഴയിലേക്ക് ചാടിയത്.

പൊലീസും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുതുവാശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയായിരുന്നു ലൈജു. കടബാധ്യതയേറിയതിനെ തുടർന്നാണ് ലൈജു ആത്മഹത്യ ചെയ്തതെന്ന്
നാട്ടുകാർ പറയുന്നു.

അത്താണി അസീസി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആര്യനന്ദ സാധാരണയായി സ്‌കൂൾ ബസിലാണ് പോകാറുള്ളത്. എന്നാൽ ഇന്ന് രാവിലെ താൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു. ലൈജുവിന്റെ ഭാര്യ സവിത ദുബായിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്.