ബ്രദര്‍ ഷിബു കിഴക്കേക്കുറ്റിന്റെ പിതാവ് അന്തരിച്ചു

0
983

കോട്ടയം: 24newslive.com മാനേജിങ് എഡിറ്ററും വചനപ്രഘോഷകനുമായ ബ്രദര്‍ ഷിബു കിഴക്കേക്കുറ്റിന്റെ പിതാവ് മാത്യു (70) കിഴക്കേക്കുറ്റ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. തൊടുപുഴ ചുങ്കം പടുകാച്ചിയില്‍ മേരി മാത്യുവാണ് ഭാര്യ.

മക്കള്‍: ഷിബു മാത്യു, ഷൈബു മാത്യു, ആല്‍ബി

മരുമക്കള്‍: ജൂലി മുതുകാട്ടില്‍, സിനി കല്ലേലുമണ്ണില്‍, ആല്‍വിന്‍ പുത്തന്‍പുരയ്ക്കല്‍

കൊച്ചുമക്കള്‍: ജോഷ്വ, അലീഷ, അലീന, അമയ, അഥീന, എയ്ഡന്‍, ആഞ്ചല, അലന്‍, അനീസ.

സഹോദരങ്ങള്‍: ജോയ് കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ കൈതക്കതൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മിനി ജോജോ എടക്കരയില്‍.

പരേതരായ ചാക്കോ കിഴക്കേക്കുറ്റിന്റെയും മറിയത്തിന്റെയും മകനാണ് നിര്യാതനായ മാത്യു.

മൃതസംസ്‌കാര ശുശ്രൂഷകള്‍ 12ാം തീയതി വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് അമനകരയില്‍ മൃതദേഹം സംസ്‌കരിക്കും. രാവിലെ പത്ത് മുതല്‍ വീട്ടില്‍ വെച്ച് പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാവുന്നതാണ്.

വത്സലപിതാവിന്റെ നിര്യാണത്തില്‍ സന്തപ്തഹൃദയരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് 24newslive.com ന്റെയും പ്രാര്‍ഥനാഗ്രൂപ്പിന്റെയും മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പിന്റെയും
അനുശോചനങ്ങള്‍ അറിയിക്കുന്നു. പിതാവിനെ നമ്മുടെ ദൈവം നിത്യഭാഗ്യത്തിന് അര്‍ഹനാക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നു.