വിജയ്ക്ക് ചുറ്റും കുറ്റവാളികളാണെന്നും വിജയിയെ തങ്ങളുടെ പ്രശസ്തിക്കും സ്വാർത്ഥ നേട്ടങ്ങൾക്കുമായി അവർ വിനിയോഗിക്കുകയാണെന്നും പിതാവ് എസ്.എ ചന്ദ്രശേഖർ.
വിജയ്യുടെ ഫാൻസ് അസോസിയേഷന്റെ ചുവടുപിടിച്ചാണ് ‘ഓൾ ഇന്ത്യ ദളപതി മക്കൾ ഇയക്കം’ എന്ന പേരിൽ പിതാവ് എസ്.എ ചന്ദ്രശേഖർ പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്. തന്റെ പ്രവൃത്തികളെല്ലാം അവന് എതിരാണെന്ന തോന്നലുണ്ടാക്കാനാണ് സോഷ്യൽ മീഡിയയിലൂടെ ചിലരുടെ ശ്രമം. വിജയ്ക്കെതിരെ അതേ അമ്പുകൾ പ്രയോഗിക്കുമെന്ന് അവൻ തിരിച്ചറിയേണ്ടതുണ്ടെന്നും ചന്ദ്രശേഖർ പറയുന്നു.
ലക്ഷക്കണക്കിന് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് വിജയിയുടെ പേരിൽ പാർട്ടി രജിസ്ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാറാണ്. പാർട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയ്യുടെ പേരിലാണ് വന്നതെങ്കിലും അത് അവൻ എഴുതിയതാകില്ല എന്നും ചന്ദ്രശേഖർ പറഞ്ഞു.
പിതാവിന്റെ പാർട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേരരുതെന്നും ആരാധകരോട് വിജയ് അഭ്യർഥിച്ചിരുന്നു. പാർട്ടി രജിസ്റ്റർ ചെയ്തതോടെ വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന് താരത്തിന്റെ അമ്മ ശോഭ വ്യക്തമാക്കിയിരുന്നു.