തൃശൂര്‍ : ചെറിയ കുട്ടികളുമായി ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂര്‍ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ‘
രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളുമായാണ് യുവാവ് കിണറ്റില്‍ ചാടിയത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് അവശനായ ഷിഹാബിനെ പുറത്തെടുത്തത്.കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലില്‍ ടൈല്‍സ് കട നടത്തുന്നയാളാണ് ഷിഹാബ്