ഇന്ത്യക്കാരിയായ 5 വയസുകാരിയെ വെടിവെച്ച് കൊന്നു, യു.എസില്‍ യുവാവിന് 100 വര്‍ഷം തടവുശിക്ഷ

0
82

വാഷിങ്ടണ്‍: ഇന്ത്യക്കാരിയായ 5 വയസുകാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ യു.എസില്‍ യുവാവിന് 100 വര്‍ഷം തടവുശിക്ഷ. 35 കാരനായ ജോസഫ് ലീ സ്മിത്തിനെയാണ് 100 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ലൂയിസിയാന 2021ലായിരുന്നു കേസിനാസ്പദമായ സംഭവം.

മോങ്ക്ഹൗസ് ഡ്രൈവിലെ ഒരു ഹോട്ടല്‍ മുറിയില്‍ കളിച്ചു കൊണ്ടിരുന്ന മിയ പട്ടേല്‍ എന്ന പെണ്‍കുട്ടിയുടെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 3 ദിവസത്തിനുശേഷം മരിച്ചു.

ഹോട്ടല്‍ ഉടമകളായിരുന്ന വിമലിനും സ്‌നേഹല്‍ പട്ടേലിനുമൊപ്പം ഹോട്ടലിന്റെ താഴത്തെ നിലയിലായിരുന്നു മിയയും ഇളയ സഹോദരനും താമസിച്ചിരുന്നത്. സ്മിത്തും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സ്മിത്ത് തോക്കുകൊണ്ട് അടിക്കുകയും ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി വെടിയുണ്ട തെറിച്ച് അടുത്തമുറിയില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ തലയിലേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ 2 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 60 വര്‍ഷത്തേക്ക് സ്മിത്തിന് തടവുശിക്ഷ ജില്ലാ ജഡ്ജി ജോണ്‍ ഡി മോസ്ലി വിധിക്കുകയായിരുന്നു. കൂടാതെ 40 വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്മിത്ത് സ്ഥിരം കുറ്റവാളിയായതിനാലാണ് ശിക്ഷ കടുത്തതെന്നാണ് റിപ്പോര്‍ട്ട്.