ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് വെട്ടിമാറ്റിയ തലയ്‌ക്കൊപ്പം സെല്‍ഫി, യുവാവ് പിടിയില്‍

0
50

യുവാവ് ഇരുപത്തിനാലുകാരനായ ബന്ധുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ മുര്‍ഹൂ സ്വദേശിയായ കാനു മുണ്ട(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ സാഗര്‍ മുണ്ടയും ഭാര്യയുമടക്കം ആറുപേര്‍ പിടിയിലായി.

കാനു മുണ്ട വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ബന്ധുവായ സാഗര്‍ മുണ്ടയും സുഹൃത്തുക്കളും ഇവിടെയെത്തി ഇയാളെ തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തറുത്തശേഷം അറുത്തുമാറ്റിയ തലയോടൊപ്പം ഇവര്‍ സെല്‍ഫി എടുത്തെന്നും പോലീസ് വ്യക്തമാക്കി. പ്രതികളുടെ മൊബൈല്‍ ഫോണുകളും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.