ജയിലിൽ പ്രാർഥനയിൽ മുഴുകിയും മോട്ടിവേഷണൽ പുസ്തകങ്ങൾ വായിച്ചും സ്വപ്‌ന സുരേഷ്

0
579

തിരുവനന്തപുരം: ജയിലിൽ പ്രാർഥനയിൽ മുഴുകിയും മോട്ടിവേഷണൽ പുസ്തകങ്ങൾ വായിച്ചും സ്വപ്‌ന സുരേഷ്. ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തിലാണ് രാവിലെയും വൈകിട്ടും സ്വപ്‌ന പ്രാർഥിക്കുന്നത്. ജയിലിലെ ലൈബ്രറിയിൽ നിന്നെടുത്താണ് സ്വപ്‌ന മോട്ടിവേഷൻ ബുക്കുകൾ വായിക്കുന്നത്.

സ്വപ്നയ്ക്ക് ജയിലിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം ഫോൺ ചെയ്യാനേ അനുമതിയുള്ളൂ. കോഫെപോസ തടവുകാരിയായതിനാൽ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രം ഫോൺ ചെയ്യാൻ മാത്രമേ കഴിയൂ. അമ്മ, മക്കൾ, ഭർത്താവ് എന്നിവരെ മാത്രം വിളിക്കാം.

ഫോണിലൂടെയാണെങ്കിൽ പോലും കസ്റ്റംസ്, ജയിൽ അധികൃതരുടെ സാന്നിധ്യത്തിലാണ് സംസാരിക്കേണ്ടത്. ആരെയാണ് വിളിക്കേണ്ടതെന്ന് നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാണാം.

ജയിലിൽ വെജിറ്റേറിയൻ ഭക്ഷണമാണ് സ്വപ്‌ന ആവശ്യപ്പെട്ടത്. വീട്ടിൽ നിന്ന് മണിയോർഡറായി അയച്ച 1000 രൂപയ്ക്ക് ജയിൽ കന്റീനിൽ നിന്ന് ഇടയ്ക്കു ലഘുഭക്ഷണം വാങ്ങിക്കഴിക്കാം.