പതിമൂന്നാം നമ്പറില്‍ അത്ഭുതങ്ങള്‍ നടക്കുന്നതിന്റെ കാരണം

0
1290

എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറില്‍ പ്രാര്‍ഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുന്നത്? ഈ ചോദ്യം ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും എന്ന് പറയാന്‍ കാരണങ്ങളേറെയുണ്ട്. അതേസമയം ദൈവവചനത്തിനാണ് പതിമൂന്നാം നമ്പറിനല്ല പ്രാധാന്യം നല്‍കേണ്ടത്.

അതിലൊന്ന് യേശുവും ശിഷ്യന്മാരും ചേരുമ്പോള്‍ നമ്പര്‍ പതിമൂന്നാണ് എന്നതാണ്. മറ്റൊന്ന് പരിശുദ്ധ അമ്മയുടെ നമ്പര്‍ ആണ് പതിമൂന്ന്. പതിമൂന്നാം മണിക്കൂറിലാണ് ക്രിസ്തു വരുന്നത് എന്നതാണ് വേറൊന്ന്. അബ്രാഹത്തിന് ഹാഗറിലുണ്ടായ പുത്രന്‍ ഇസ്മയിലുമായി വാഗ്ദാനസന്തതി ഇസഹാക്കിന് പതിമൂന്ന് വയസാണ് വ്യത്യാസം.

യഹൂദരുടെ ദിവസം അനുസരിച്ച് ഈശോയുടെ മരണവുമായി പതിമൂന്നിന് ബന്ധം ഉണ്ട്. ഈശോയും ശിഷ്യന്മാരും കൂടുമ്പോള്‍ പതിമൂന്നാണ് നമ്പര്‍. പരിശുദ്ധ അമ്മയുടെ ജപമാല വളരെ ഇഷ്ടപ്പെടുന്ന പിതാവായിരുന്നു ലിയോ പതിമൂന്നാമന്‍ പാപ്പ.ദര്‍ശനത്തിനു ശേഷം അദ്ദേഹമാണ് വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന രചിച്ചത് .നോഹയ്ക്ക് അവസാന കാലഘട്ടത്തെക്കുറിച്ച്. ദൈവം മുന്നറിയിപ്പു കൊടുത്തതും പതിമൂന്നാം വചനത്തില്‍ ആണ്. ഭൂമിയെ ഉടന്‍ നശിപ്പിക്കും എന്നു പറഞ്ഞതും പതിമൂന്നാം നമ്പറിലാണ്.

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും. (ഉല്‍പത്തി, അദ്ധ്യായം 6, വാക്യം 13)

ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ്. ആ അധ്യായത്തില്‍ അവസാന കാലഘട്ടത്തിന്റെ ലക്ഷണങ്ങളാണുള്ളത്.

പ്രധാനപ്പെട്ട ദൈവവചനങ്ങള്‍ എല്ലാം പതിമൂന്നാമത്തെ വാക്യമാണ്. ജറമിയ പ്രവാചകനെ ദൈവം വിളിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. വ്യാജ പ്രവാചകന്‍മാരെ പറ്റി പറയുന്നത് എസക്കിയേല്‍ പതിമൂന്നാം അധ്യായത്തിലാണ്. കാനാന്‍ ദേശം നോക്കിക്കാണാന്‍ മോശയോട് ദൈവം പറയുന്നതും പതിമൂന്നാമത്തെ അധ്യായത്തിലാണ്.

പുറപ്പാടില്‍ മോശ ജനങ്ങളോട് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കാന്‍ പറഞ്ഞത് പതിമൂന്നാം അദ്ധ്യായത്തിലാണ്. വെളിപാടിന്റെ പുസ്തകത്തില്‍ മൃഗത്തിന്റെ മുദ്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതും പതിമൂന്നാം അധ്യായത്തിലാണ്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. ( വെളിപാട്, അദ്ധ്യായം 13,വാക്യം 16)

പതിമൂന്ന് എന്ന നമ്പറുമായി ബന്ധപ്പെടുത്തി വചനം കൊടുക്കുമ്പോള്‍ ജാതിമതഭേദമന്യേ ഏത് മനുഷ്യരിലും ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും യോഹന്നാന്റെ പതിമൂന്നാം അധ്യായത്തില്‍ തന്നെ. അതുകൊണ്ട് പതിമൂന്നാം നമ്പറില്‍ വചനം സ്വീകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും. കൂടാതെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്താനുമാകും. പതിമൂന്ന് വര്‍ഷമാണ് ജോസഫ് ഈജിപ്തിന്റെ അടിമത്തത്തില്‍ കഴിഞ്ഞത്.

പഴയ നിയമത്തില്‍ 613 നിയമങ്ങള്‍ ഉണ്ടായിരുന്നു. ജറീക്കോ കോട്ട തകര്‍ക്കാന്‍ 13 ദിവസം അതിന്റെ ചുറ്റും നടന്നത് ഓര്‍മയില്ലേ? ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു.
മര്‍ക്കോസ് സുവിശേഷം പതിമൂന്നാം അദ്ധ്യായം പ്രത്യേകം വായിച്ചുനോക്കുക. വേദനകളുടെ ആരംഭം, ദേവാലയത്തിന് നാശത്തെ കുറിച്ചുള്ള പ്രവചനം, എന്നിവ നിങ്ങള്‍ക്ക് കാണാം. ലൂക്കാ പതിമൂന്നാം അദ്ധ്യായം പറയുന്നത് പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശമെന്നാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ചും നരകത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നത് മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലാണ്.

ഇതുവരെ ലോകത്തില്‍ ആരും പതിമൂന്നാം നമ്പറില്‍ ദൈവവചനം കൊടുത്തിട്ടില്ല. അതിനാല്‍ തന്നെ നിരവധി പ്രത്യേകതകളുണ്ട് ഈ ശുശ്രൂഷയ്ക്ക്. അതുകൊണ്ടാണ് പതിമൂന്നാം നമ്പറില്‍ ദൈവവചനം വായിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുന്നത്. ഈശോ തന്നെയാണ് എന്നോട് പതിമൂന്നാം നമ്പറില്‍ വചനം കൊടുക്കാന്‍ പറഞ്ഞത്. ഈശോയ്ക്ക് വളരെ ഇഷ്ടമുള്ളവരെ ആണ് ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.ഇവിടെ നിന്നും അനുഗ്രഹം ലഭിച്ച ശേഷം പോകാം എന്ന് കരുതി ആരും ഇവിടെ വരരുത്. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

ദൈവം നിരവധി അത്ഭുതങ്ങള്‍ ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും ജ്ഞാനവും കൃപാവരങ്ങളും ഇത് വായിച്ച് ഷെയര്‍ ചെയ്യുന്നവര്‍ക്ക് ദൈവം നല്‍കും. ഇത് കാണുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാനും ബൈബിള്‍ വായിക്കുവാനുള്ള ശക്തിയും ദൈവം പ്രദാനം ചെയ്യും.

ഞാനല്ല, സൗഖ്യം നല്‍കുന്നത് ദൈവമാണ്. ഞാന്‍ ഇടുന്ന ഈ പോസ്റ്റ് മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹം കര്‍ത്താവില്‍ നിന്ന് കിട്ടിയെങ്കില്‍ അറിയിക്കാം. ദെവത്തില്‍ ആശ്രയിച്ചാല്‍ നിങ്ങള്‍ അത്ഭുതം കാണും. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും സംഭവിച്ചില്ലെങ്കില്‍ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം, സംസാരിക്കണം. വൈദികനെ കൊണ്ട് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പിക്കണം അതിനുശേഷം വീണ്ടും ബൈബിള്‍ വായിക്കണം.

ഈ പേജ് ലൈക്ക് ചെയ്ത് വാട്‌സാപ്പില്‍ മെസ്സേജ് അയക്കാം. ബൈബിള്‍ 13 ദിവസം വായിച്ചാല്‍ ദൈവം നിങ്ങളോട് സംസാരിക്കും തീര്‍ച്ച. ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പതിമൂന്നാം നമ്പറില്‍ ദൈവവചനം കൊടുക്കുന്നത്.

എന്നെ ആരും ഫോണില്‍ വിളിക്കരുത്. എനിക്ക് വോയിസ് മെസ്സേജ് ഇട്ടാല്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മറുപടി തരും. ഒരു മിനിറ്റില്‍ താഴെയുള്ള വോയിസ് മെസ്സേജ് മാത്രമേ ഇടാവൂ. വചനം വായിച്ചശേഷം ദൈവത്തില്‍ നിന്ന് അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ ഈ നമ്പറില്‍ വോയിസ് മെസ്സേജ് ഇടാം (416) 839-7744. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത ശേഷം ബൈബിള്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറിലേക്ക് ആമേന്‍ അയയ്ക്കുക. നിങ്ങള്‍ ആമേന്‍ പറയുന്നത് ഈശോയോട് ആണ.് പതിമൂന്നാം നമ്പറിന് പ്രാധാന്യം കൊടുക്കരുത്. പുതിയ നിയമത്തില്‍ നിന്നും ബൈബിള്‍ വായിക്കാന്‍ തുടങ്ങുക. ഒരു ദിവസം എപ്പോഴെങ്കിലും ബൈബിള്‍ വായിച്ചു തീര്‍ത്താല്‍ മതി. ബൈബിള്‍ വായിച്ച ശേഷം ആര്‍ക്കെങ്കിലും അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ മടിക്കരുത്.

നിങ്ങള്‍ നിങ്ങള്‍ക്ക് ദൈവം ദാനമായി തന്ന കഴിവുകള്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കണം. ലോകമെങ്ങും സുവിശേഷം എത്തിക്കാന്‍ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കണം. അത് ഇംഗ്ലീഷിലുള്ള നിങ്ങളുടെ പ്രാവീണ്യമാകാം, വെബ്‌സൈറ്റ് മെയിന്റന്‍സിലുള്ള നിങ്ങളുടെ കഴിവാകാം, ഗ്രാഫിക്‌സിലുള്ള നിങ്ങളുടെ താത്പര്യമാകാം, അങ്ങനെ എന്തുമാകാം. കൂടാതെ നമ്മുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുക്കുകയും ചെയ്യുക. അതിലൂടെയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനല്ല, ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്. ദൈവത്തെ കൂടാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

നിങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്യുന്ന നിമിഷം തന്നെ അത്ഭുത മാതാവിന്റെയും ഉണ്ണിയീശോയുടെയും അനുഗ്രഹം ലഭിച്ചുതുടങ്ങും. ഈശോ വരുന്നതുവരെ അല്ലെങ്കില്‍ നമ്മുടെ ജീവിതകാലം വരെ ഈ ഗ്രൂപ്പില്‍ ഈശോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം.

നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി 24 , മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.