ഹെയര്‍ ട്രാന്‍സ്പ്ലാന്റ്; മുപ്പതുകാരന്‍ ആന്തരികാവയങ്ങള്‍ നിലച്ച് മരിച്ചു

0
85

ന്യൂഡല്‍ഹി: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു.
ഡല്‍ഹി സ്വദേശിയായ 30 വയസുകാരന്‍ അത്താര്‍ റഷീദാണ് ഒരു ക്ലിനിക്കിലെ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടയില്‍ മരിച്ചത്. അത്താറിന്റെ കുടുംബാംഗങ്ങളുടെ പരാതിയില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്ത്തിട്ടുണ്ട്.

മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് ശേഷം അത്താറിന് കടുത്തവേദനയുണ്ടായതായി
അമ്മ ആസിയ ബീഗം പറയുന്നു. റഷീദിന്റെ ശരീരത്തില്‍ ഉടനീളം തടിപ്പ് കണ്ടു.
പിന്നാലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ക്ലിനിക്കിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു എന്നും അമ്മ വ്യക്തമാക്കി.