തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍. ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് മെഡിക്കല്‍ കുറ്റകൃത്യം നടത്തിയവരാണെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വനിതാ കമ്മിഷന്‍ എല്ലാ പിന്തുണയും നല്‍കും. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാന്‍ സഹായിക്കുമെന്നുമെന്നും പി സതീദേവി പറഞ്ഞു.
അഞ്ച് വര്‍ഷമായി വയറ്റില്‍ കത്രിക കുടുങ്ങി ദുരിതമനുഭവിക്കുന്ന തനിക്ക്
ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ് ഹര്‍ഷിന. 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കുക, ആരോഗ്യ മന്ത്രി ഉറപ്പുകള്‍ പാലിക്കുക, കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നിവയാണ് ആവശ്യങ്ങള്‍
ശസ്ത്രക്രിയ നടന്ന 2017 മുതല്‍ അഞ്ച് വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. ഇത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. ആരോഗ്യ നേരിടെത്തി പ്രശ്‌ന പരിഹാരം ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ ഇരുവരെ പാലിക്കപ്പെട്ടില്ല.
വിഷയത്തില്‍ ജില്ലയിലെ എല്ലാ മന്ത്രിമാരും ഇടപെടണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. ഹര്‍ഷിനയ്ക്ക് നീതിയാണ് ആവശ്യം. ആരോഗ്യമന്ത്രി നടത്തുന്നത് ചെപ്പടിവിദ്യയെന്നും എം കെ രാഘവന്‍ എം പി വിമര്‍ശിച്ചു.