തിരുവോസ്തി ഉയര്‍ത്തി ആശിര്‍വദിച്ചു, വെളളപ്പൊക്കം അവസാനിച്ചു

0
57

ദിവ്യകാരുണ്യ ഭക്തരെ ദിവ്യകാരുണ്യനാഥന്‍ എല്ലാ ആപത്തുകളിലും നിന്നും സംരക്ഷിക്കും അതിനുദാഹരണമാണ് ഈ സംഭവം. സലൂസോ രൂപതയിലെ വാല്‍ മരിയ എന്ന സ്ഥലത്തുള്ള കനോസിയയിലാണ് ഈ അത്ഭുതമുണ്ടായത്. 1630 ലായിരുന്നു സംഭവം. അവിടുത്തെ ജനങ്ങള്‍ക്ക് വിശ്വാസത്തെക്കാള്‍ അന്ധവിശ്വാസമായിരുന്നു കൂടുതല്‍. കുര്‍ബാനയില്‍ യേശുവുണ്ടോ എന്ന സംശയം അവരില്‍ മിക്കവര്‍ക്കും ഉണ്ടായിരുന്നു. അക്കൊല്ലത്തെ പരിശുദ്ധ കുര്‍ബാനയുടെ തിരുനാളില്‍ പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. വീടുകളും കൃഷിസ്ഥലങ്ങളും കടകളുമൊക്കെ വെള്ളത്തില്‍ മുങ്ങി. വലിയ ഉരുള്‍പൊട്ടലുമുണ്ടായി. പലര്‍ക്കും മാരകമായി പരുക്കേറ്റു, ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി.
എന്നാല്‍ അന്നാട്ടിലെ വികാരിയച്ചനായി ഫാ. അന്റോണിയോ ഒരു കാര്യം ചെയ്തു. അദ്ദേഹം പള്ളിമണി മുഴക്കി ജനങ്ങളെ ദൈവാലയത്തിലെത്തിച്ചു. വെള്ളംപൊക്കം അവസാനിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ദിവ്യകാരുണ്യവും അച്ഛന്‍ അവര്‍ക്കുമുന്നില്‍ എഴുന്നള്ളിച്ചുവെച്ചു. അച്ചന്‍ ഈശോയോട് ഒരു വാഗ്ദാനവും ചെയ്തു. വെള്ളപ്പൊക്കം അവസാനിച്ചാല്‍, എല്ലാം വീണ്ടും പഴയനിലയിലായാല്‍ എല്ലാ വര്‍ഷവും പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കും. അതിനുശേഷം അദ്ദേഹം പരിശുദ്ധ കുര്‍ബാന അരുളിക്കയില്‍ സ്ഥാപിച്ചു. പിന്നെ അരുളിക്കയും കൈകളിലേന്തി വിശ്വാസികള്‍ക്കൊപ്പം അച്ചന്‍ വെളളപ്പൊക്കത്തിന് നേരെ ചെന്നു. അരുളിക്ക കൊണ്ട് വെള്ളം ഭീകരമായി പൊങ്ങിയ വാല്‍മരിയയിലെ മരിയ പുഴയെ അച്ചന്‍ ആശീര്‍വദിച്ചു.

പെട്ടെന്ന് മഴ നിന്നു. വെള്ളപ്പൊക്കം മാറി. എല്ലാം പഴയതുപോലെയായി. ഈ അത്ഭുതം കനോസിയയിലെ ജനങ്ങളെ വിശ്വാസികളാക്കി. അവര്‍ വാക്കുപാലിച്ചു. അന്നുമുതല്‍ ഇന്നുവരെ മുടക്കമില്ലാതെ അവര്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആേേഘാഷിക്കുന്നു.