ലക്നൗ: ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തിന്റെ ജനനേന്ദ്രിയം യുവാവ് മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ ബറേലി സിവിൽ ലൈൻസ് മേഖലയിലെ ഹോട്ടലിൽ ശനിയാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റ മുപ്പതുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതിയായ മുപ്പത്തിരണ്ടുകാരനും സംഘർഷത്തിൽ പരിക്കേറ്റു. ഇരുവരും മുനിസിപ്പൽ കോർപ്പറേഷനിലെ കരാർ തൊഴിലാളികളാണ്. ഒരുവർഷം മുമ്ബാണ് ഇവർ പരിചയപ്പെട്ടത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മുപ്പതുകാരൻ മുപ്പത്തിരണ്ടുകാരനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ മുപ്പതുകാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും പലതവണ പണം കൈപ്പറ്റുകയും ചെയ്തു. ശനിയാഴ്ച ഇതേ ഹോട്ടലിൽവച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു.
ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും മുപ്പതുകാരൻ തയ്യാറായില്ല. തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാവ് സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചത്.