ഹണിട്രാപ്പ്, നഗ്നനാക്കി ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്നും പണം കൈക്കലാക്കാൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ

53
906

കളമശേരി: തേൻകെണിയിൽ പെടുത്തി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്നും പണം കൈക്കലാക്കാൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ. അനുപമ (22), റോഷ്വിൻ (23), ജംഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണെന്ന് പറഞ്ഞാണ് ഡോക്ടറെ ഒന്നാം പ്രതി അജ്മൽ ഇടപ്പള്ളിയിലേക്ക് വിളിച്ചുവരുത്തിയത്. അജ്മലിന്റെ സഹായികൾ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ഡോക്ടറെ കിടപ്പുമുറിയിൽ എത്തിച്ചു.

ബെഡ്‌റൂമിൽ വെച്ച് ഡോക്ടറെ നിർബന്ധിച്ച് വിവസ്ത്രനാക്കുകയും അനുപമയെ കൂടെ നിർത്തി ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. തുടർന്ന് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കിൽ ഡോക്ടറുടെ ബന്ധുക്കൾക്കു വീഡിയോ നൽകുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

കളമശേരി സ്വദേശി ജേക്കബ് ഈപ്പനാണ് സംഘത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. ഒന്നാം പ്രതി മുഹമ്മദ് അജ്മൽ, നാലാം പ്രതി വിനീഷ് എന്നിവർ ഒളിവിലാണ്.

53 COMMENTS