സാഹിബ്ഗഞ്ച് (ഝാര്‍ഖണ്ഡ്): ഭാര്യയെ കൊന്ന് 18 കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരിയായ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ടത്.
ഗിരിവര്‍ഗ പിന്നാക്കവിഭാഗത്തില്‍പ്പെട്ട യുവതിയോടുള്ള കുടുംബപരമായ വൈരാഗ്യമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.
ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ബോറിയോ പ്രദേശത്ത് തെരുവുനായ മൃതദേഹാവശിഷ്ടം കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവം പുറത്തായത്.
കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയതായി പോലീസ് ഡി.ഐ.ജി. അറിയിച്ചു. ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയാണ് (28) ആദ്യം അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് കുടുംബാംഗങ്ങളുടെ പങ്ക് വ്യക്തമായത്.