കാമുകന്റെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

0
41

റാഞ്ചി: കാമുകന്റെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്കൊപ്പം കാമുകനെ കിടപ്പുമുറിയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് കാമുകനെ പിടികൂടി തലവെട്ടിയെടുത്തു. ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊലപ്പെട്ടത്. കൊലനടത്തിയ വിശ്വനാഥ് സുന്ദിയെ പോലീസ് അറസ്റ്റുചെയ്തു.

ശ്യാംലാലും തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥിന് സംശയമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി വിശ്വനാഥ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും കിടപ്പുമുറിയിലുണ്ടായിരുന്നു. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ എത്തിയ വിശ്വനാഥ് ശ്യാംലാലിനെ പിടികൂടി മര്‍ദിച്ച് വലിച്ചിഴച്ച് വീടിന് പുറത്തുകൊണ്ടുവന്ന് അടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലികൊണ്ട് തലവെട്ടി. പിന്നീട് വിശ്വനാഥ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

തലവെട്ടിയെടുക്കാന്‍ ഉപയോഗിച്ച കോടാലി പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.