മലയാളിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നത്ത് നാട് പള്ളിക്കര സ്വദേശി ലിജയെ ആണ് ഭർത്താവും ഒഡീഷ സ്വദേശിയുമായ സാജൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ വീടിന് അടുത്ത് തൂങ്ങിമരിച്ചു. ഭാര്യയെക്കുറിച്ചുള്ള സംശയവും തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുറച്ചു മാസങ്ങളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന സാജൻ ഇന്നലെ വൈകിട്ടാണ് ,ലിജയുടെ പിണർമുണ്ടയിലെ വീട്ടിലെത്തിയത്. തുടർന്ന് രാത്രിയോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയും സാജൻ കത്തികൊണ്ട് ലിജയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
13 വർഷം മുൻപ് കേരളത്തിലെത്തിയ ഇയാൾ ലിജയെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. ലിജയുടെ വീട്ടൽ താമസിച്ച് കൂലിപ്പണ ചെയ്യുകയായിരുന്നു ഇയാൾ.11,8, 6 വയസ്സുള്ള മൂന്ന് കുട്ടികളുമുണ്ടിവർക്ക്. സ്ഥിരം മദ്യപാനിയായ സാജൻ ഭാര്യയെ മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംശയരോഗിയായ ഇയാൾ രണ്ടു മാസം മുൻപ് കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മൂത്ത മകൾക്ക് പരുക്കേറ്റിരുന്നു.