നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

0
90

തിരുവനന്തപുരം: നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വർക്കലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ടുമണിയ്ക്കായിരുന്നു സംഭവം.

മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അനീഷിന് നിഖിതയെ സംശയമായിരുന്നുവെന്നും ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പായിരുന്നു അനീഷിന്റെയും നിഖിതയുടെയും വിവാഹം. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകൾക്ക് മുമ്പാണ് ഇരുവരും വർക്കലയിലെ അനീഷിൻറെ വീട്ടിൽ താമസം ആരംഭിച്ചത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.