സെക്സ് റാക്കറ്റിനെതിരെ പരാതി നല്‍കിയ യുവതിയെ വെട്ടിക്കൊന്നു

0
52

കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിനെതിരെ പരാതി നല്‍കിയ യുവതിയെ വെട്ടിക്കൊന്നു. അക്രമണം നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയായിരുന്നു അക്രമം. ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.

കുട്ടികളാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. കുട്ടികളുടെ നിലവിളി കേട്ടാണ് അയല്‍വീട്ടുകാര്‍ ഓടി എത്തിയത്. പിന്നാലെ പൊലീസും സ്ഥലത്തെത്തി. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനായി അന്വേഷണം തുടരുകയാണ്.

മുമ്പ് കറുകച്ചാല്‍ പോലീസിന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട വലിയ സെക്സ് റാക്കറ്റിന്റെ വിവരം പുറത്തു വന്നത്. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നത്. കേസില്‍

അന്ന് ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ അനേകര്‍ അറസ്റ്റിലായിരുന്നു. 32 വയസുകാരനായ ഇവരുടെ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.