മാള: ഭാര്യയെ ശല്യപ്പെടുത്തിയ യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍കൊണ്ട് കുത്തി കൊന്നു. മുരിങ്ങൂര്‍ സ്വദേശിയായ താമരശ്ശേരി വീട്ടില്‍ മിഥുന് ആണ് കൊല്ലപ്പെട്ടത്. മാള വലിയപറമ്പ് ജംഗ്ഷനില്‍ വെച്ചു കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഉണ്ടായിരുന്നു.
കരളിന് ഗുരുതരമായ പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യയെ ശല്യം ചെയ്തതിന്റെ പ്രതികരമായാണ് കൊലപാതകം നടന്നത്. കാക്കുളിശ്ശേരി സ്വദേശിയായ ബിനോയ് പറേക്കാടന്‍ ആണ് മിഥുനെ (27) സ്ക്രൂഡ്രൈവര്‍ കൊണ്ടാണ് കുത്തിയത്.