ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ നേതാവിനെ തെരഞ്ഞെടുത്തു

0
55
Militant Islamist fighters take part in a military parade along the streets of Syria's northern Raqqa province June 30, 2014.


ലബനന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഐ എസ് വക്താവാണ് അബു ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മരണം എന്നായിരുന്നെന്നോ എങ്ങനെ ആയിരുന്നെന്നോ വ്യക്തമാക്കിയിട്ടില്ല. പുതിയ തലവനെ ഐ എസ് പ്രഖ്യാപിച്ചു.
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നും ഐ എസ് വക്താവിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. അബു അല്‍ ഹുസൈന്‍ ഹുസൈനി അല്‍ ഖുറേഷിയാണ് പുതിയ നേതാവ്.
2014 ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. 2017 ല്‍ ഇറാഖിലും തുടര്‍ന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ എടുത്തു. എന്നാല്‍ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.