വിവാഹമെന്നാൽ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ചൊല്ല് തിരുത്തപ്പെടണം: ജസ്ല മാടശേരി

0
267

പെൺകുട്ടികളുടെ വിവാഹ മിനിമം ഒരു 28 എങ്കിലുമാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്ല മാടശേരി. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കുന്ന നിയമ നിർമ്മാണത്തിന് പിന്തുണ നൽകി എഴുതിയ പോസ്റ്റിലാണ് വിവാഹ പ്രായം 21 ആക്കുന്നതിനെ ജസ്ല അഭിനന്ദിക്കുന്നത്.
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കിൽ എന്റെ എത്ര കൂട്ടുകാരികൾ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ. എത്ര കൂട്ടുകാരികൾ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ. അടുക്കള പണിയറിയില്ല.. ആളുകളോട് പെരുമാറുമ്പോൾ പക്വതയില്ല. ഭർത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങൾ പറഞ്ഞ് വിവാഹ മോചിതരായെന്നും ജസ്ല ചോദിക്കുന്നു.

ജസ്ലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചർച്ച എത്രമേൽ പ്രതീക്ഷ നൽകുന്ന കുളിരാണെന്ന് നിങ്ങൾക്കറിയുമോ…
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കിൽ എന്റെ എത്ര കൂട്ടുകാരികൾ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികൾ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ…
അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോൾ പക്വതയില്ല..ഭർത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങൾ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..
കേൾക്കുമ്പോൾ നിങ്ങൾക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസൻസാണത്രേ..18 ന് മുൻപേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേർപ്പെട്ട് ഗർഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…

പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..

ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരിൽ ഞാൻ കേട്ട വർത്തമാനങ്ങൾ ഏറെയാണ്..

പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കിൽ ഗർഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകൾ വന്നുണ്ടാവില്ല…

ചിലർ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേൾ ശരീരം ചുളിഞ്ഞാൽ ആർക്കും വേണ്ടിവരില്ല എന്ന്…

ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാൽ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാർത്ത കേൾക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്…

ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാർത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില് പഠിക്കുമ്പോ മുതല് പലരും അറ്റുപോവാൻ തുടങ്ങി..ചിലര് നിശ്ചയം ..ചിലര് നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്നൊള്ളു തുടർപഠനത്തിന്..പഠിക്കാൻ മിടുക്കികളായ കുട്ടികൾ…
നിങ്ങൾക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയിൽ അവസരം കിട്ടീട്ടുള്ളവർ ചുരുക്കമാണ്…
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…

ഇത് പൂർണമായും കെട്ടുന്ന ചെക്കന്റെ പ്രശ്നമാണെന്ന് പറയാനാവില്ല…
സ്വന്തമായി തീരുമാനമെടുക്കാൻ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്നം കൂടിയാണ്…

പലരും നിസ്സഹായരാണ്…

പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്റ് വരെ സൈക്കിളിൽ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയിൽ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക് ബൈക്കിൽ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോർമ്മണ്ട്..ഓക്കെ കാക്ക ഞാൻ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും…

പെൺകുട്ടികളെ വളർത്തുന്നത് കല്ല്യാണം കഴിപ്പിക്കാൻ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…

അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേൽ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി…ഇനിയും മുന്നോട്ടുണ്ടെന്ന് പറയാൻ ഞാനുണ്ടാവുമായിരുന്നില്ല..

ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തിൽ കൂടുതൽ ധൈര്യവും ഉണ്ടാവുമായിരുന്നില്ല…

നോ പറയാനറിയുന്നൊരു ഞാൻ ഉണ്ടാവുമായിരുന്നില്ല…

പെൺകുട്ടികൾ പഠിക്കട്ടെ…അവർക്ക് വേണമെന്ന് തോന്നുമ്പോൾ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ…സ്വയം പര്യാപ്തമാണെങ്കിൽ അവർക്കൊന്നിനേം ഭയക്കേണ്ടതില്ല..

വിവാഹം ഒരിക്കലും ഒരു നിർബന്ധിക്കേണ്ട കാര്യമല്ല.

എന്റെ കാഴ്ചപ്പാടിൽ വിവാഹം ഒരു നിർബന്ധമുള്ള കാര്യമേയല്ല…
ഒരിണവേണമെന്ന് തോന്നുന്നെങ്കിൽ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കിൽ വേണ്ടെന്ന് വെക്കാം…

വിവാഹമെന്നാൽ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്…
പരസ്പരം തണലാവുക..എന്നതാണ്..

നീ നീയായിരിക്കുക…

വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..

താന്തോന്നിയെന്ന പേര് നൽകിയ ധൈര്യമാണ്…സ്വയം പര്യാപ്തതക്ക് ഉറപ്പ് നൽകിയത്…? നിങ്ങൾക് നന്ദി

എന്റെ ശരികൾ..ശരികേടായ് കണ്ടവർക്ക് നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here