സൂര്യന്‍ ഇനിയും ചുട്ടുപഴുക്കും, ഉല്‍ക്ക വീഴും, കര്‍ത്താവിന്റെ രണ്ടാം വരവ് തൊട്ടടുത്ത്

0
619

ഷിബുബ്രദര്‍ കിഴക്കേക്കുറ്റ്

യുഗാന്ത്യവും രണ്ടാം വരവും ഏറെ അടുത്തിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യേശു യുഗാന്ത്യത്തിന്റെ ലക്ഷണങ്ങളായി പറഞ്ഞ പലതും ഇന്ന് അണുവിട വ്യത്യാസമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു. യുദ്ധവും ക്ഷാമവും ലോകത്തിന്റെ പലഭാഗത്തും ഇന്ന് നടമാടിക്കൊണ്ടിരിക്കുന്നു.

മത്തായി 24 ാം അധ്യായം 32 മുതല്‍ 34 വരെയുള്ള വചനങ്ങളില്‍ ക്രിസ്തു ഇങ്ങനെ പറയുന്നു. ‘അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു. അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.’
കര്‍ത്താവിന്റെ വരവടുത്തു എന്ന് വ്യക്തമാക്കുന്ന നാല് ലക്ഷണങ്ങളാണുള്ളത്. യഹൂദലക്ഷണം, എതിര്‍ക്രിസ്തുവിന്റെ ലക്ഷണം, പ്രപഞ്ചത്തിന്റെ ലക്ഷണം, ഏകലോക മത ലക്ഷണം. ഇവിടെ നാം ആദ്യം കാണുന്നത് പ്രപഞ്ചലക്ഷണത്തെപ്പറ്റിയാണ്.

സൂര്യന്റെ ചൂട് നാള്‍ക്കുനാള്‍ അഹനീയമായിക്കൊണ്ടിരിക്കുന്നു. സൂര്യതാപം മൂലം ആളുകള്‍ മരിച്ചുവീഴുന്നു. വെളിപാട് 6 : 12, 13 വാക്യങ്ങള്‍ ഇങ്ങനെ പറയുന്നു.
‘അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ ആകെ രക്തംപോലെയായി. കൊടുങ്കാറ്റില്‍ ആടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു. ആകാശം തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി.

സൂര്യനകകത്ത് മൂന്ന് ഘടകങ്ങളാണുള്ളത്. പ്രോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ എന്നിവയാണവ. കൊറോണയ്ക്കുള്ളില്‍ ഒരു മിനുട്ടില്‍ 45 ടണ്‍ ഹൈഡ്രജനാണ് കത്തുന്നത്. ഈ പ്രകാശം ഏഴുതട്ടുകളില്‍ കൂടിയാണ് ഭൂമിയിലെത്തുന്നത്. 1, സ്റ്റാറ്റോസ്ഫിയര്‍, 2, ഓസോണ്‍, 3, ട്രോപ്പോസ്ഫിയര്‍, 4, അയണോസ്ഫിയര്‍, 5, തെര്‍മോസ്ഫിയര്‍, 6, എസോസ്ഫിയര്‍, 7, മിസോസ്ഫിയര്‍. ഇതിനെയാണ് ബൈബിളില്‍ ആകാശശക്തികള്‍ ഇളകിപ്പോകും എന്ന് പറഞ്ഞിരിക്കുന്നത്.

ഇന്ന് 176000 കിലോമീറ്റര്‍ ഓസോണ്‍ ലയര്‍ കീറിപ്പോയിരിക്കുന്നു. അതിനര്‍ഥം ചൂടുകൂടി മനുഷ്യനെ സൂര്യന്‍ ചുട്ടുകൊല്ലുമെന്ന് തന്നെയാണ്. ആദ്യകാലത്ത് ഭൂമിയിലെ പരമാവധി ചൂട് 17 ഡിഗ്രി മാത്രമായിരുന്നു. ഇന്ന് കാസര്‍കോടും കണ്ണൂരും 50 ഡിഗ്രിയായി ചൂടുയര്‍ന്നു. അതിന്റെ അര്‍ഥം ബൈബിളില്‍ പറഞ്ഞിരിക്കുന്നത് തന്നെ. ഇന്ന് ചൂടുകൂടിയതോടെ എ.സിയില്‍ പോലും മനുഷ്യന്‍ വിയര്‍ക്കുകയാണ്. 12 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശനനിര്‍ദേശം. കാരണം സൂര്യതാപം. അതേറ്റാല്‍ മനുഷ്യന്‍ മരിക്കും.

താല്പര്യമുള്ളവർക്ക് പ്രാർത്ഥന ഗ്രൂപ്പിൽ ചേരാം

https://chat.whatsapp.com/Jh95X67jBdvJAJyqxQfRVY

https://m.facebook.com/groups/353225418460185/?ref=share&mibextid=S66gvF

സൂര്യനിലെ ഈ മാറ്റം നമ്മോട് പറയുന്നത് കര്‍ത്താവിന്റെ വരവ് അടുത്തു എന്ന് തന്നെയാണ്. കാരണം വെളിപാട് 16: 8 ല്‍ ഇങ്ങനെ പറയുന്നു. നാലാമന്‍ തന്റെ പാത്രം സൂര്യന്റെ മേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്‌നികൊണ്ടു ദഹിപ്പിക്കാന്‍ അതിന് അനുവാദം ലഭിച്ചു.

കൂടാതെ ആകാശത്ത് നിന്നുള്ള ഉല്‍ക്കാവര്‍ഷവും കര്‍ത്താവിന്റെ വരവിന് ഇനി അമാന്തമില്ല എന്ന് തെളിയിക്കുന്നു. കഴിഞ്ഞയിടെ ആകാശത്ത് നിന്ന് ഉല്‍ക്ക വീണ് വെല്ലൂരില്‍ ഒരാള്‍ മരിച്ചത് വാര്‍ത്തയായിരുന്നു. റഷ്യയ്ക്ക് മുകളില്‍ വീണ ഉല്‍ക്കയ്ക്ക് ഹിരോഷിമയില്‍ അമേരിക്കയിട്ട ബോംബിന്റെ മുപ്പതിരട്ടി ശക്തിയുണ്ട്. അതായത് ഒരു ഉല്‍ക്ക വീണാല്‍ 45 ലക്ഷം പേര്‍ മരിക്കും.
വെളിപാട് 8:10 ഇങ്ങനെ പറയുന്നു. ‘മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വ ലിയ നക്ഷത്രം ആകാശത്തുനിന്ന് അടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്‍മേലും നീരുറവ കളിന്‍മേലും പതിച്ചു. ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകം പേര്‍ മൃതിയടഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.’

ഇനി സമയമധികമല്ല. ഇനിയുള്ളത് പണം സമ്പാദിച്ച് അടിച്ചുപൊളിച്ച് ജീവിക്കാനുള്ള കാലവുമല്ല. ആത്മാക്കളെ സമ്പാദിക്കാനും സ്വന്തം ആത്മരക്ഷ തേടാനുമുള്ള കാലമാണ്. നമുക്ക് ഒരുങ്ങാം, ഒരുക്കാം.