സ്ത്രീകളെ ലൈംഗീക അടിമകളാക്കി, സന്ന്യാസിക്ക് 120 വർഷം തടവ്

0
1162

ന്യൂയോർക്ക്: നിരവധി സ്ത്രീകളെ ക്രൂര ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ വിവാദ’ഗുരു’ കെയ്ത്ത് റാനിയെറിന് 120 വർഷം ജയിൽശിക്ഷ വിധിച്ച് യു.എസ്. കോടതി. കൂടാതെ നിയമത്തിൽ ഏറ്റവും വലിയ പിഴയായ 17.5 ലക്ഷം ഡോളറും ചുമത്തിയിട്ടുണ്ട്.

ലൈംഗിക വ്യാപാരവും കുട്ടികളെ പീഡിപ്പിച്ചതടക്കവുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് 60 വയസുകാരനായ റാനിയെറിന് യു.എസ്. ജില്ലനു ജഡ്ജി നിക്കോളാസ് ഗാരുഫി ശിക്ഷ വിധിച്ചത്.

നെക്സ്യൂം എന്ന ജീവിതപഠനകല സംഘടനാ സ്ഥാപകനാണ് സെക്സ് കൾട്ട് എന്ന പേരിലറിയപ്പെടുന്ന കെയ്ത്ത് റാനിയെർ. കെയ്ത്തിന്റെ ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് ഭക്ഷണം കൊടുക്കാതെ ലൈംഗീകമായ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം.

ഉന്നത ഉദ്യോഗസ്ഥരും പ്രശസ്തരുമുൾപ്പടെ നിരവധിപ്പേരാണ് ന്യൂയോർക്കിലെ അൽബാനി ആസ്ഥാനമായ നെക്സ്യൂമിൽ നടത്തപ്പെടുന്ന അഞ്ചുദിവസത്തെ വ്യക്തിത്വ വികസന കോഴ്‌സിന് ചേർന്നിരുന്നത്. 5000 ഡോളറായിരുന്നു കോഴ്‌സ്ഫീസ്.
എന്നാൽ െലെംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ട പലരും പട്ടിണിക്കു

ഗ്രൂപ്പിനുള്ളിൽ ഡി.ഒ.എസ്. എന്നുപേരുള്ള പിരമിഡ് ഘടനയിലുള്ള ഒരു വിഭാഗത്തെയും റാനിയേർ സൃഷ്ടിച്ചിരുന്നു. ഈ പിരമിഡിന്റെ മുകൾത്തട്ടിലുള്ള റാനിയെർ ഗ്രാൻഡ് മാസ്റ്റർ എന്നും താഴേത്തട്ടിലുള്ള സ്ത്രീകൾ അടിമകളായുമാണ് അറിയപ്പെട്ടിരുന്നത്. അടിമകൾ റാനിയേറിന് വഴങ്ങുകയും നഗ്നചിത്രങ്ങളുൾപ്പടെ പങ്കുവയ്ക്കുകയും വേണം. നിർബന്ധിതരായിരുന്നു.

കഴിഞ്ഞദിവസം ബ്രൂക് ലിൻ കോടതിയിൽ നടന്ന വിചാരണയിൽ 15 മുൻ നെക്സ്യൂം അംഗങ്ങൾ റാനിയേറിനെതിരേ മൊഴിനൽകി. ഇതിൽ 13 പേരും സ്ത്രീകളായിരുന്നു.