വിമാനത്തിൽവെച്ച് കുടുംബത്തോടൊപ്പം ഷറഫുവിന്റെ അവസാന സെൽഫി, ഷറഫു മരിച്ചെന്ന് വിശ്വസിക്കാനാകാതെ ഉറ്റവർ

0
529

കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശേരി അവസാനമായി വിമാനത്തിൽ വെച്ച് കുടുംബത്തോടൊപ്പം എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നു.

വീട്ടിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കാനാണ് ദുബായിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കറിയപ്പോൾ ബാക്ക് ടു ഹോം എന്ന അടിക്കുറിപ്പോടൊപ്പം പി.പി.ഇ കിറ്റ് ധരിച്ച വിമാനത്തിലിരിക്കുന്ന തന്റെയും ഭാര്യയുടെയും മകളുടെയും ചിത്രം ഷെറഫു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ആ വാക്കുകൾ അറം പറ്റിയതുപോലെയായി. വിമാനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ പേരുകളടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഈ കോഴിക്കോട് കുന്ദമംഗലം സ്വദേശിയുടെ പേരുണ്ടായിരുന്നു.

ഷംസുവിനോടൊപ്പം യാത്ര ചെയ്ത ഭാര്യയും മകളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലെ നാദകിലാണു ഷറഫു ജോലി ചെയ്തിരുന്നത്. അപകടവിവരം അറിഞ്ഞപ്പോൾ ഷറഫുവിന് ആപത്തൊന്നും സംഭവിച്ചിരിക്കില്ല എന്ന ആശ്വാസത്തിലായിരുന്നു സഹപ്രവർത്തകരും കുടുംബാംഗങ്ങളും.