ബ്രിട്ടനില്‍ ഭാര്യയേയും രണ്ടു മക്കളെയും ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം ഇയാള്‍ക്ക് ജോലിയില്ലാത്തതിന്റെ നിരാശമൂലമെന്ന് വിവരം. കോട്ടയം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ഇംഗ്ലണ്ടിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ടത്.മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സജു യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതി സജുവിന് വളരെക്കാലമായ ജോലിയുണ്ടായിരുന്നില്ലെന്നും ഇതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയില്‍ വില്ലനായതായും വിവരമുണ്ട്.
സജു പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു. വീഡിയോ കോള്‍ വിളിക്കുമ്പോള്‍ മകള്‍ ദുഖത്തിലായിരുന്നു. ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവര്‍ പോയത് ഒക്ടോബറിലായിരുന്നു. അശോകന്‍ പറഞ്ഞു.
കെറ്ററിംഗിലെ എന്‍.എച്ച്.എസില്‍ നഴ്‌സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. മലയാളി സമാജം പ്രവര്‍ത്തകരാണ് യുവതിയെയും മക്കളെയും ഫ്‌ലാറ്റില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആറു വയസുള്ള മകനും നാലു വയസുകാരി മകള്‍ക്കും പോലീസ് കണ്ടെത്തുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും പിന്നീട് ആശുപത്രിയില്‍ മരിച്ചു.