തിരുവനന്തപുരം: പതിനാലുകാരിയുമായി ഒളിച്ചോടിയ 55 കാരനായ കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍. പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ആണ് പ്രകാശന് നിര്‍ബന്ധിച്ച് വിളിച്ചിറക്കിയത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രകാശന് വീട്ടില്‍ നിന്നും ഇറങ്ങി വരാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പ്രകാശനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പെണ്‍കുട്ടിയുമായി ഇയാള്‍ ട്രെയിനില്‍ എറണാകുളത്തു എത്തിയിരുന്നു. തുടര്‍ന്നവിടെ നിന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.