സൗദിയില്‍ ഉറങ്ങുകയായിരുന്ന മലയാളിയെ കുത്തിക്കൊലപ്പെടുത്തി

0
30

റിയാദ്: മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റ് മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മരിച്ചെന്നറിഞ്ഞ കൊലപാതകിയായ തമിഴ്‌നാട് സ്വദേശി മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഇവരുടെ താമസസ്ഥലത്തായിരുന്നു സംഭവം.

മുഹമ്മദലി ഉറങ്ങവെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദലി രക്തം വാര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു. മുഹമ്മദലിയുടെ ഭാര്യ താഹിറയാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു.