മലയാളി യുവാവിന്റെ മൃതദേഹം തോട്ടില്‍

0
159

മുംബൈ : മുംബൈയില്‍ നിന്നും കാണാതായ മലയാളി യുവാവിന്റെ മൃതദേഹം റെയില്‍ ട്രാക്കിനടുത്തുള്ള തോട്ടില്‍.
സെപ്റ്റംബര്‍ 3 ന് നായ്ഗാവ് ഈസ്റ്റ് ഇല്‍ നിന്നും കാണാതായ ദിപുവിന്റെ മൃതദേഹമാണ് റെയില്‍ ട്രാക്കിനടുത്തുള്ള തോട്ടില്‍ നിന്നും ഒന്‍പതാം ദിവസം കണ്ടെത്തിയത്.

സെപ്റ്റംബര്‍ 3ന് ഗ്യാസ് ഏജന്‍സിയില്‍ പോയതിനു ശേഷമാണ് ദിപുവിനെ കാണാതാകുന്നത്.തുടര്‍ന്ന് അടുത്ത ദിവസം ഭാര്യയായ വിനീത പോലീസില്‍ പരാതി നല്‍കിയിരുന്നു.