മലയാളി വിദ്യാര്‍ഥി യു.കെയില്‍ ജീവനൊടുക്കിയ നിലയില്‍

0
92


ലിവര്‍പൂള്‍/ വിരാള്‍: മലയാളി വിദ്യാര്‍ഥി യു.കെയില്‍ ജീവനൊടുക്കിയ നിലയില്‍. ലിവര്‍പൂളിനടുത്തു ബെര്‍ക്കന്‍ ഹെഡ് ,റോക്ക് ഫെറിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്ന വിചിന്‍ വര്‍ഗ്ഗീസ്സിനെയാണ് (23) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആയിരുന്ന വിചിന്‍ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

ഫ്‌ലാറ്റില്‍ ഒറ്റക്കായിരുന്നു വിചിന്‍ വര്‍ഗ്ഗീസ്സിന്റെ താമസം. തൊട്ടടുത്ത ഫ്‌ലാറ്റിലെ സുഹൃത്തുക്കള്‍ ഷോപ്പിങിനായി പുറത്ത് പോയ സമയത്താണ് സംഭവം. വൈകുന്നേരം ആറ് മണിയോടെ സുഹൃത്തുക്കള്‍ തിരിച്ചുവന്നപ്പോള്‍ വിചിനെ കാണാത്തതിനെ തുടര്‍ന്ന് വാതിലില്‍ മുട്ടി. വാതില്‍ തുറന്ന് കിടക്കുന്നതില്‍ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീടിനകത്ത് കയറിയപ്പോഴാണ് വിചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളി സ്ഥാപനം വഴി കെയറര്‍ ആയായിട്ടാണ് വിചിന്‍ വര്‍ഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇവരുമായി ഉണ്ടായ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് വിചിന്‍ ആത്മഹത്യ ചെയ്തതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വിജിന്റെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.