ഭാര്യ സ്വന്തം വീട്ടില്‍ പോയി, 25 കാരന്‍ ലിംഗം മുറിച്ചുകളഞ്ഞു

0
29

പട്‌ന: സ്വന്തം വീട്ടില്‍ പോയ ഭാര്യ തിരിച്ചു വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ യുവാവ് സ്വന്തം ലിംഗം മുറിച്ചുകളഞ്ഞു. ബിഹാറിലെ രജനി നയനഗറിലാണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തില്‍ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്.

പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് ഇയാള്‍ വീട്ടിലേക്ക് വന്നത്. എന്നാല്‍ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ ആയിരുന്നു. തിരിച്ചു വരാന്‍ വൈകിയതിനെത്തുടര്‍ന്ന് കൃഷ്ണ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നു.

ചോരയില്‍ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ ആരോഗ്യ നില നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇവര്‍ക്ക് നാല് മക്കളുണ്ട്.