യുവതിയെ കൊലപ്പെടുത്തി ഹൃദയം ഭക്ഷിച്ചു, കഴിക്കാന്‍ വിസമ്മതിച്ച ബന്ധവിനെയും മകളെയും കൊന്നു, പ്രതിക്ക് ജീവപര്യന്തം തടവ്

0
20

ലൊസാഞ്ചലസ്: യുവതിയെ കൊലപ്പെടുത്തി ഹൃദയം കറിയാക്കി കഴിക്കുകയും അത് കഴിക്കാന്‍ വിസമ്മതിച്ച ബന്ധുവിനെയും അവരുടെ മകളായ നാലുവയസുകാരിയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്. ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സനെ (44) ആണ് കോടതി ശിക്ഷിച്ചത്.

2021 ലാണ് സംഭവം. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ പ്രതി, യുവതിയുടെ ഹൃദയം മുറിച്ചെടുത്തു. തുടര്‍ന്ന് അതുമായി ബന്ധുവിന്റെ വീട്ടിലെത്തിയ ശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്തു കറിവെച്ച് ഭക്ഷിച്ചു. തുടര്‍ന്ന് ബന്ധുവായ ലിയോണ്‍ പൈക്കിനെയും ഭാര്യ ഡെല്‍സിയെയും കഴിക്കാന്‍ നിര്‍ബന്ധിച്ചു. കഴിക്കാന്‍ വിസമ്മതിച്ച ലിയോണിനെയും 4 വയസുകാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തുകയായിരുന്നു. ഡെല്‍സി തലനാരിഴക്ക് രക്ഷപെട്ടു.

2017ല്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതി 2019 ലാണ് പുറത്തിറങ്ങുന്നത്. 20 വര്‍ഷത്തെ കഠിനതടവിന് കോടതി ഉത്തരവിട്ടെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു.