ഭാര്യയുടെ ഡിവോഴ്‌സ് നോട്ടീസ്; 5 കുട്ടികളടക്കം ഏഴുപേരെ വധിച്ച് യുവാവ് ജീവനൊടുക്കി

0
169

ലോസ് ഏഞ്ചല്‍സ്: അഞ്ച് കുട്ടികളടക്കം ഏഴു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് സ്വദേശിയായ മൈക്കല്‍ ഹെയ്റ്റാണ് ക്രൂരകൃത്യത്തിന് ശേഷം ജീവനൊടുക്കിയത്.

ഭാര്യ വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

സംഭവമറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ഭാര്യ, ഭാര്യാമാതാവ്, നാല് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് ആണ്‍കുട്ടികള്‍ എന്നിവരെയാണ് ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.