വിവാഹശേഷം വിഗ്ഗ് എടുത്തുമാറ്റി നവവരൻ, കഷണ്ടിക്കാരനെതിരെ കേസ് കൊടുത്ത് ഭാര്യ

0
1022

മുംബൈ: കഷണ്ടിയാണെന്ന കാര്യം പറയാതെ വിഗ് ധരിച്ച് വിവാഹം കഴിച്ച യുവാവിനെതിരെ വഞ്ചനാകുറ്റത്തിന് കേസ് ഫയൽ ചെയ്ത് നവവധു. മുംബൈയിലാണ് സംഭവം 27കാരിയായ യുവതിയാണ് ചാർട്ടേഡ് അക്കൗണ്ടന്റും 29 കാരനുമായ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് യുവാവ് മുൻകൂർജാമ്യത്തിനായി കോടതിയെ സമീപിച്ചു.

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷമാണ് ഭർത്താവ് കഷണ്ടിയാണെന്ന കാര്യം യുവതി അറിയുന്നത്. ഇതോടെ യുവതി വിശ്വാസ വഞ്ചനയ്ക്ക് ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്
മുടിയില്ലെന്നും വിഗ്ഗാണ് ധരിച്ചിരുന്നതെന്നും മനസിലായതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവാവ് കഷണ്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നാണ് യുവതിയുടെ വാദം.