കൊച്ചിയില്‍ യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്താന്‍ ശ്രമം

0
30

കൊച്ചി: നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. എറണാകുളം രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

പള്ളുരുത്തി സ്വദേശിയായ യുവാവാണ് യുവതിയുടെ കഴുത്ത് വെട്ടിയത്. ഗുരുതരമായി
കഴുത്തില്‍ പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലില്‍ ഓടിക്കയറി. മുമ്പ് വിസയ്ക്കായി ഇയാള്‍ ട്രാവല്‍സ് ഉടമയ്ക്ക് പണം നല്‍കിയിരുന്നു. ഈ പണം തിരികെ നല്‍കാത്തതിനാല്‍ ഉടമയെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയത്.

സാരമായി പരിക്കേറ്റ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.