ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ചു, പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു

0
181

ലിസ്ബണ്‍: പോച്ചുഗലില്‍ ടൂറിസ്റ്റ് വിസയിലെത്തിയ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു. രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് യുവതിക്ക് ചികിത്സ ലഭിക്കാതിരുന്നത്.

അടിയന്തര പ്രസവ ചികിത്സ നിര്‍ത്തിയതോടെ പ്രസവവേദനയുമായെത്തുന്ന ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ് പോര്‍ച്ചുഗലില്‍ ഉണ്ടായിരുന്നത്. അതിനിടെയാണ് വിനോദസഞ്ചാര വിസയിലെത്തിയ ഇന്ത്യന്‍ യുവതി മരിച്ചത്. ഈ സംഭവം അന്താരാഷ്ട്ര വിമര്‍ശനത്തിനിടയാക്കിയിരുന്നു.

യുവതി മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിയുകയായിരുന്നു. ഇനി മന്ത്രി പദവിയില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.