കനേഡിയന്‍ ടിക് ടോക് താരവും ഇന്ത്യന്‍വംശജയുമായ മേഘ ഠാക്കൂര്‍ അന്തരിച്ചു

0
84

ന്യൂഡല്‍ഹി: കനേഡിയന്‍ ടിക് ടോക്ക് താരവും ഇന്ത്യന്‍വംശജയുമായ മേഘ ഠാക്കൂര്‍ (21) അന്തരിച്ചു. ടിക് ടോക്കില്‍ ഒരുലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള താരമായിരുന്നു മേഘ. ബോഡി പോസിറ്റീവിറ്റി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളായിരുന്നു മേഘ ചെയ്തിരുന്നത്. മേഘയുടെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് മാതാപിതാക്കള്‍ പറുന്നു
നവംബര്‍ 24നാണ് മേഘ മരിച്ചത്.

‘ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായിരുന്നു മകള്‍. ദയയും കരുതലുള്ള സുന്ദരിയായ പെണ്‍കുട്ടി. മരണം താങ്ങാകുന്നതിനപ്പുറമാണ്. ആത്മവിശ്വാസമുള്ള ഒരു യുവതിയായിരുന്നു അവള്‍. അവള്‍ അവളുടെ ആരാധകരെ സ്നേഹിച്ചിരുന്നു. മേഘക്കായി നിങ്ങളുടെ പ്രാര്‍ഥനകള്‍ തേടുന്നു’. മാതാപിതാക്കള്‍ കുറിച്ചു.

മേഘ താക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി ആരാധകര്‍ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും എത്തി.
മേഘ ഠാക്കൂറിന് ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ കാനഡയിലേക്ക് താമസം മാറിയത്. 2019 ല്‍ മേഫീല്‍ഡ് സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. കോളേജില്‍ ചേര്‍ന്നതിന് പിന്നാലെ ടിക് ടോക്കില്‍ താരമായി.