മൈക്രോസോഫ്റ്റ് പതിനായിരം ജീവനക്കാരെ പിരിച്ചുവിടും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടും. ഘട്ടംഘട്ടമായി പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനുള്ള അറിയിപ്പ് ജീവനക്കാര്‍ക്ക് നല്‍കിത്തുടങ്ങിയതായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല അറിയിച്ചു. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായാണ് മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്.
നിലവില്‍ രണ്ടു ലക്ഷത്തിലധികം ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. അറുപതു ദിവസം മുമ്പ് നോട്ടിസ് നല്‍കിയാണ് പിരിച്ചുവിടല്‍. പേഴ്സണല്‍ കംപ്യൂട്ടറിന്റെ വില്‍പ്പനയിലുണ്ടായ ഇടിവാണ് ഇത്തരമൊരു നടപടിക്ക് കമ്പനിയെ പ്രേരിപ്പിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. നേരത്തെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികളിലേക്ക് കടന്നിരുന്നു.