ദൈവത്തില്‍ നിന്ന് അകലാതിരിക്കാനുള്ള 24ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ഥന

0
771

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍. ഈ പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും എന്റെ ശത്രുക്കളെയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ . അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീയിശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം. ഈ പ്രാര്‍ഥനയെ ഒരിക്കലും മാജിക് പ്രാര്‍ഥനയെന്ന് വിളിക്കരുത്. ഇത് തിരുരക്തത്താല്‍ കഴുകാനുള്ള അത്ഭുത പ്രാര്‍ഥനയാണ്

കൂടെ പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിക്കുക. ഒരു ദിവസം നിങ്ങള്‍ക്ക് സമയം കിട്ടുന്നതിനനുസരിച്ച് പതിമൂന്ന് അധ്യായം വായിച്ചുതീര്‍ത്താല്‍ മതി. ഇങ്ങനെ ചെയ്താല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും. ഈ ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതമുണ്ടായാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസ വര്‍ദ്ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ എല്ലാവരുടെയും ഉദ്ദേശം .

കൂടെ ഈ പ്രാര്‍ഥനയും ഉരുവിടുക

എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ കാര്യത്തിലും ദൈവമേ കരുണയായിരിക്കേണമേ. ഈശോയെ ഉള്ളില്‍ കൊണ്ട് നടക്കാനും ബൈബിള്‍ വായിക്കാനും ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിലൂടെ സുവിശേഷം 13 കോടി ജനങ്ങളിലേക്ക് എത്തിക്കാനുള്ള കൃപാവരങ്ങള്‍ നല്‍കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ. ഞാന്‍ താമസിക്കുന്നിടത്തുള്ള എല്ലാ ദുഷ്ടാത്മാക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ. നീ എനിക്ക് നല്‍കിയ താലന്തുകള്‍ ഉപയോഗിച്ച് അരമണിക്കൂര്‍ ഈ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എല്ലാ ദിവസവും മാറ്റിവച്ചു കൊള്ളാം. പാപം ചെയ്യാന്‍ തോന്നുന്ന നിമിഷം. കുരിശില്‍ എന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ച ഈശോയെ ഓര്‍ത്തു കൊള്ളാം. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പ്രതിഫലമായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത് എനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളാം.ആമേന്‍

ഷിബു കിഴക്കേകുറ്റ്

നിങ്ങള്‍ നിങ്ങള്‍ക്ക് ദൈവം ദാനമായി തന്ന കഴിവുകള്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കണം. ലോകമെങ്ങും സുവിശേഷം എത്തിക്കാന്‍ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കണം. അത് ഇംഗ്ലീഷിലുള്ള നിങ്ങളുടെ പ്രാവീണ്യമാകാം, വെബ്‌സൈറ്റ് മെയിന്റന്‍സിലുള്ള നിങ്ങളുടെ കഴിവാകാം, ഗ്രാഫിക്‌സിലുള്ള നിങ്ങളുടെ താത്പര്യമാകാം, അങ്ങനെ എന്തുമാകാം. കൂടാതെ നമ്മുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുക്കുകയും ചെയ്യുക. അതിലൂടെയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനല്ല, ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്. ദൈവത്തെ കൂടാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

ഇത് വിശുദ്ധ അന്തോനീസ് എന്ന നമ്മുടെ പ്രാര്‍ഥനാകൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്കാണ്. ഇതില്‍ ജോയിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് പ്രാര്‍ഥനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുന്നതാണ്.

https://www.facebook.com/groups/353225418460185/?ref=share&mibextid=S66gvF

ഇത് നമ്മുടെ ടെലിഗ്രാമിന്റെ ലിങ്കാണ്. ഇതില്‍ ജോയിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് പ്രാര്‍ഥനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുന്നതാണ്.

https://t.me/shibukizhakkekuttu