ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിന്റെ അത്ഭുത പ്രാര്‍ഥന

0
32298
Cropped shot of a little girl holding hands with Jesus while standing inside a church

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍. ഈ പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും എന്റെ ശത്രുക്കളെയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ . അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീയിശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം. ബൈബിള്‍ വായിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യദിവസം ബൈബിളില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പുസ്തകത്തില്‍ നിന്ന് ഒന്നാം അധ്യായം മുതല്‍ പതിമൂന്നാം അധ്യായം വരെ വായിക്കുക. അടുത്തദിവസം 14ാം അധ്യായം മുതല്‍ 27ാം അധ്യായം വരെ വായിക്കുക. അങ്ങനെ ബൈബിള്‍ മുഴുവന്‍ വായിച്ചുതീര്‍ക്കുക.ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും. ഈ ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതമുണ്ടായാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസ വര്‍ദ്ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ എല്ലാവരുടെയും ഉദ്ദേശം .

കൂടെ ഈ പ്രാര്‍ഥനയും ഉരുവിടുക

എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ കാര്യത്തിലും ദൈവമേ കരുണയായിരിക്കേണമേ. ഈശോയെ ഉള്ളില്‍ കൊണ്ട് നടക്കാനും ബൈബിള്‍ വായിക്കാനും ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിലൂടെ സുവിശേഷം 13 കോടി ജനങ്ങളിലേക്ക് എത്തിക്കാനുള്ള കൃപാവരങ്ങള്‍ നല്‍കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ. ഞാന്‍ താമസിക്കുന്നിടത്തുള്ള എല്ലാ ദുഷ്ടാത്മാക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ. നീ എനിക്ക് നല്‍കിയ താലന്തുകള്‍ ഉപയോഗിച്ച് അരമണിക്കൂര്‍ ഈ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എല്ലാ ദിവസവും മാറ്റിവച്ചു കൊള്ളാം. പാപം ചെയ്യാന്‍ തോന്നുന്ന നിമിഷം. കുരിശില്‍ എന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ച ഈശോയെ ഓര്‍ത്തു കൊള്ളാം. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പ്രതിഫലമായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത് എനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളാം.ആമേന്‍

ഷിബു കിഴക്കേകുറ്റ്‌

ഇതുവരെയും പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവർ മാത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.ഈ പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ആണിത്.

https://chat.whatsapp.com/Ba5XnrjZHS20AgzUuRK0Jo

ഒരാൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ

https://chat.whatsapp.com/GTXmjB93MSZ5n3t7ysqE7F

https://www.facebook.com/groups/353225418460185

ഗ്രൂപ്പില്‍ ചേരുന്നവര്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയും ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. കൂടാതെ ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.

Br Shibu Kizhakkekuttu