മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞ് വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങൾക്കാണ്: ഫോട്ടോഷൂട്ട് നടത്തി പ്രതിഷേധിച്ച് യുവതി

0
614

‘ഫോട്ടോ ഒക്കെ ഞാൻ എടുത്ത് തരാം.. പക്ഷേ സഹകരിക്കണം.. ‘ ‘ ഫോട്ടോ എടുത്തു . നന്നായി.. പക്ഷേ ചുമ്മാ എനിക്ക് തരാൻ പറ്റുമോ.. നീ വൈകിട്ട് ഫ്‌ലാറ്റിലേക്ക് വാ. നമുക്ക് ഒന്ന് കൂടാം” .. നിന്റെ മുഖം കൊള്ളില്ല.. ബോഡി കൊള്ളാം.. നമുക്ക് ബോഡി മാത്രം nude ആയിട്ട് ഷൂട്ട് ചെയ്താലോ ..” മോഡലിംഗ് ചെയ്യാൻ ശ്രമിച്ചപ്പോൾ താൻ നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നെഴുതി മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ എച്ച് ആർ മാനേജരായ സാറ ഷെയ്ഖയാണ് മോഡലിംഗ് രംഗത്തേയ്ക്ക് വരുന്നതിനായി നേരിടേണ്ടി വന്ന പുരുഷ വീക്ഷണങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. മോഡലിംഗിനെ താൻ വരുമാനമാർഗമായിട്ടോ ഒരു കരിയറായിട്ടോ അല്ല മറിച്ച് ഒരു പാഷനായിട്ടാണ് കണ്ടതെന്ന് സാറ പറഞ്ഞു.

മോഡലിംഗ് തന്നെ ഇങ്ങനെയാണ് എന്ന് കരുതി ഒരുപാട് നാൾ പേടിച്ച് ഞാൻ മാറി നിന്നിട്ടുണ്ട്. ഇത്തരത്തിൽ അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് പല രീതിയിലും വളർന്നു വരാൻ ആഗ്രഹിക്കുന്ന കുട്ടികളെ മുളയിലെ നുള്ളുന്ന കാട്ടു കോഴികൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു വർക്കിന്റെ കാര്യം പറഞ്ഞു വന്നിട്ട് അതിന്റെ പേരിൽ രാത്രിയിൽ വാട്ട്‌സ്ആപ് കോളിംഗ്, പല രീതിയിലും video കോളിംഗ്, അവിടെയും ഇവിടെയും കാണിച്ച് സുഖം വരുത്തുന്ന അവരുടെ ലീല വിലാസങ്ങൾ. കഴിഞ്ഞ 2 വർഷമായി ഇതൊക്കെ തന്നെ ആണ് എനിക്ക് പൊതുവേ എല്ലാ മോഡലിംഗ് രംഗത്ത് ഉള്ള ആൾക്കാർ കുറിച്ച് ഉണ്ടായിരുന്ന ചിത്രം.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് സ്വയം താല്പര്യമെടുത്തു ഫോട്ടോഷൂട്ട് നടത്തിയത്. ” ശരീരം കാണിക്കാന് ഉദ്ദേശിച്ചുതന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്, എന്റെ പൊക്കം ഇതെല്ലാം കാണിക്കാന് വേണ്ടിത്തന്നെയാണ്. ഞാന് തീരെ ഫോട്ടോജനിക്കല്ല എന്നു പറഞ്ഞ ആള്ക്കാര്ക്ക് എതിരേ തന്നെയാണ് ആ ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ളത്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആര്ട്ടിസ്റ്റല്ല. ഇതൊക്കെ ചെയ്യുന്നത് ഒരു താല്പര്യത്തിന്റെ പേരിലാണ്. Somu Vedha ആണ് എന്റെ ചിത്രങ്ങൾ പകർത്തിയത്. കൂടെ നിന്നു എന്റെ ഈ ഒരു തുറന്നു പറച്ചിൽ ക്യാമറയിൽ പകർത്താൻ സഹായിച്ചത്.
സത്യത്തിൽ സൗന്ദര്യത്തിന് മാത്രം പ്രതിഫലം നൽകുന്ന ഒരു ജോലിയാണ് മോഡലിംഗ് എന്ന തിരിച്ചറിവ് ആണ് ഇന്ന് ഞാൻ എന്റെ സ്വന്തം IT പ്രൊഫഷൻ വളരെ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചത്. അതിൽ ഞാൻ successful ആണ്. ഇന്ന് ഒരു multi നാഷണൽ കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുമ്പോഴും എന്റെ പാഷൻ ആയ മോഡലിംഗ് ചെയ്യാൻ പേടിയും ഈ പറഞ്ഞ രീതിയിൽ ഉണ്ടായ അനുഭവങ്ങളും പിന്നെ പതിയിരിക്കുന്ന കാട്ടു കോഴികളും ആണ്.. സാറ കുറിപ്പിൽ പറയുന്നു.

എനിക്ക് എല്ലാ മനുഷ്യരേക്കുറിച്ചും നല്ലതുമാത്രം പറയാനാണ് ഇഷ്ടം. പക്ഷേ, എല്ലാവരും നല്ലവരല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ട് അത് തുറന്നു പറയാതിരിക്കാനും കഴിയുന്നില്ല. പലവട്ടം ആലോചിച്ചാണ് തീരുമാനിച്ചത്; പറയുകതന്നെ. ശരീരത്തേക്കുറിച്ചു മാത്രം പറയുകയും ശരീരം ചോദിക്കുകയും ചെയ്യുന്നവര്ക്കിടയില് പെട്ടുപോകാതിരിക്കാന് ശ്രമിച്ചു വിജയിച്ചു. ഇപ്പോള് കൂടുതല് കരുതലുണ്ട്. എങ്കിലും ആഘാതം മാറുന്നില്ല, പേടിയും. ” ഇങ്ങനെയുള്ള കാര്യങ്ങള്കൂടി ചര്ച്ച ചെയ്യുകതന്നെ വേണം. ആളുകള് അറിയണം, പെണ്കുട്ടികള് മനസ്സിലാക്കണം. നമ്മുടെ പുറമേ കാണുന്ന ഭംഗിയല്ല അവര്ക്കു വേണ്ടത്. നമ്മള് എന്തൊക്കെ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ അതാണ് തുറന്നു കാണേണ്ടത്’. ഞാൻ സഹികെട്ടപ്പോള് കാട്ടിലും കടല്ത്തീരത്തും വച്ച് സ്വയം ശരീരം വെളിപ്പെടുത്തി ഫോട്ടോഷൂട്ട് നടത്തി. ” ഇങ്ങനെയൊക്കെ ചെയ്താലാണ് ഈ രംഗത്തു ശ്രദ്ധിക്കപ്പെടുക എന്നു കുറേയാളുകള് പ്രചരിപ്പിക്കുന്നു. പക്ഷേ, മോഡലായി അവസരങ്ങള് കിട്ടുന്നതിനല്ല ഞാനെന്നെ തുറന്നു കാട്ടുന്നത്. ഇത് ഒരു പ്രതിഷേധവും താക്കീതുമാണ്; ദാ, ഇതല്ലേ നിങ്ങള് പറഞ്ഞ മാറും വയറും. കണ്ടോളൂ”. ഇത്തരമൊരു ചിത്രീകരണത്തിനു സ്വയം തയ്യാറായതിനു വിശദീകരണം. ” പക്ഷേ, ഇതിന്റെ പേരില് എനിക്കു വിലയിടാന് ആരും വരേണ്ട. എന്റെ ആത്മാഭിമാനമാണ് എന്റെ വില. ഒപ്പം എനിക്കു പിന്നാലെ വരാനിരിക്കുന്ന പെണ്കുട്ടികള്ക്കുള്ള മുന്നറിയിപ്പുമാണ് ഇത്. സൂക്ഷിച്ചോളൂ, കുട്ടികളേ. നിങ്ങള് മാറും വയറുമല്ല, ആവുകയുമരുത്. സ്വന്തം ശരീരത്തേക്കുറിച്ച് തീരുമാനിക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ശരീരമാണു നിങ്ങള് എന്ന് മറ്റുള്ളവര് പറഞ്ഞാല് അവര്ക്കു നേരേ മനസ്സിന്റെയും ശരീരത്തിന്റെയും വാതിലുകള് വലിച്ചടച്ചേക്കണം”.

ഒരു ഉദാഹരണം ഇങ്ങനെ: ” ഞാന് സാറയെ അങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം എന്റെ ഫ്‌ളാറ്റിലേക്കൊന്നു വരാമോ. നമുക്ക് രാത്രി ഇവിടെക്കഴിഞ്ഞ് ഫോട്ടോകളൊക്കെ സെലക്റ്റ് ചെയ്തിട്ട് രാവിലെ പോകാം”.മോഡലിംഗിന്റെ ഭാഗമായ ഫോട്ടോഷൂട്ട് കഴിഞ്ഞ് മൂന്നാം ദിവസം ഫോട്ടോകള് തരാമെന്നു പറഞ്ഞ ഫോട്ടോഗ്രാഫറെ വിളിച്ചപ്പോഴത്തെ മറുപടിയാണ്. ഇടയ്ക്ക് ഒരു വര്ഷം ദുബൈയിലായിരുന്നു. അവിടെവച്ച് ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവങ്ങളാണ് സ്വന്തം നാട്ടില് എനിക്ക് ഉണ്ടായത്.
പരിചയമില്ലാത്ത ഒരാള് ഒരു ഫോട്ടോ കണ്ട ഉടനേ ചോദിക്കുകയാണ്,സാറാ, എന്റെ സിനിമയില് ഒരു വേഷമുണ്ട്.ചെയ്യാമോ എന്ന്. എനിക്ക് തിരിച്ചറിവുള്ളതുകൊണ്ട് തീര്ച്ചയായിട്ടും ‘നോ’ എന്നേ പറയൂ. പക്ഷേ, എന്നെപ്പോലെ അവസരങ്ങള് കാത്തിരിക്കുന്ന എത്ര പെണ്കുട്ടികളുണ്ട്. അവര് ചെന്നു വീഴില്ലേ, ചെന്നു വീണാല് ആദ്യംതന്നെ ഫോട്ടോഷൂട്ട് എന്ന പേരില് അവരെ ദുരുപയോഗം ചെയ്യാനായിരിക്കും ശ്രമിക്കുക.
വളരെ അടുത്ത് ആണ് എന്റെ ഒരു സുഹൃത്തും, സ്വന്തം ജോലി അത് ദൈവീകവും ആയി കാണുന്ന സോമു വേദ ഒരു വർക്കിന്റെ കാര്യം പറഞ്ഞു വന്നത്.. ചെയ്ത വർക്കുകൾ എല്ലാം അതിന്റെ വ്യത്യസ്തമായ കൺസെപ്റ്റ് കൊണ്ട് ശ്രദ്ധേയമായി. നല്ല ചിത്രങ്ങൾ ആണ് എന്ന് എനിക്ക് തോന്നി.. അതിൽ ഉപരി എന്റെ സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വളരെ നല്ല ഒരു feedback കൊണ്ട് ഞാൻ യെസ് പറഞ്ഞു.. എന്നോട് പറഞ്ഞ തീം അത് നന്നായി എന്ന് എനിക്കും തോന്നി..
ഈ ഇവന്മാർ പറഞ്ഞ എന്റെ മാറും മറുകും ഒന്നിനും കൊള്ളാത്ത മൂഞ്ചിയും , ക്യാമറയിൽ കൊള്ളാത്ത ഉയരവും, കാണിച്ച് കൊണ്ട് തന്നെ വളരെ നന്നായി കുറച്ച് ഫോട്ടോകൾ എടുക്കാൻ നമുക്ക് സാധിച്ചു.. അതിനു പുറമെ സോമൂ എനിക്ക് കോൺഫിഡൻസ് തന്നു . ഓരോ ഷോട്ടും അത് പൂർണ്ണതയിൽ എത്തി എന്ന് ഉറപ്പ് വരുത്തി.. ഒരിക്കലും എന്റെ മാത്രം കഴിവ് അല്ല ഒരു ഫോട്ടോയും. അത് പകർത്തുന്ന ആളിന്റെ കൂടി കഴിവും പ്രയത്‌നവും തന്നെയാണ് .

ശരീരവും സൗന്ദര്യവും വിറ്റു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാ മോഡലുകളെയും എല്ലാ ഫോട്ടോഗാഫര്മാരെയും അടച്ചാക്ഷേപിക്കുകയല്ല. അവരില് ഈ കലയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന ഒരുപാടുപേരുണ്ട്. പക്ഷേ, അനുഭവങ്ങളുടെ അടിസ്ഥാനത്തില് പറയട്ടെ, എനിക്കു പേടിയാണ്. ഒന്ന് എറണാകുളത്തേക്കു വരാമോ എന്ന് ചോദിച്ചാല് മുമ്പുണ്ടായ പല അനുഭവങ്ങളും ആ നിമിഷം മനസ്സിനെ പേടിപ്പിക്കും”. മനസ്സിലാക്കേണ്ട ഒരു കാര്യം: ദുര്ബലയായി ജീവിച്ച, ജീവിക്കുന്ന ആളല്ല ഈ സംസാരിക്കുന്നത് എന്നതാണ്. മാറി നില്ക്കുന്ന ആളുമല്ല ഞാൻ; നല്ല കരുത്തോടെ പെരുമാറുന്നു. സ്വന്തമായി തീരുമാനമെടുക്കുന്നു. ” എന്റെ ജീവിതം ഇതുവരെ എത്തിച്ച പോരാട്ടം തന്നെ അതിനു തെളിവ്. അങ്ങനെയുള്ള എനിക്കുപോലും പേടിയും ആശങ്കയും ഉണ്ടാകുന്ന വിധം ദുരനുഭവങ്ങള് ഉണ്ടായെങ്കില് ആളുകള്ക്ക് ഊഹിച്ചുനോക്കാവുന്നതേയുള്ളു, പറഞ്ഞതിലുമെത്രയോ അധികം ഞാന് പറയാതിരിക്കുന്നു എന്ന്”.
” നല്ല പ്രതിഭകള്, നല്ല ആളുകള് വിലയിരുത്തട്ടെ. ഞാന് ആഗ്രഹിക്കുന്നത് അതാണ്. അല്ലാതെ കഴുത്തില് ക്യാമറയും തൂക്കി നടക്കുന്ന കാട്ടുകോഴികള് ദേഹം അളന്നു മുറിച്ചു നടത്തുന്ന അഭിപ്രായപ്രകടനം എനിക്കു വേണ്ട. അവരേക്കുറിച്ചു തുറന്നു പറഞ്ഞില്ലെങ്കില് അത് സമൂഹത്തോടു ചെയ്യുന്ന അനീതിയായിപ്പോകും. ഈ തുറന്നു പറച്ചില് ആരെയെങ്കിലുമൊക്കെ മുറിവേല്പ്പിക്കാം എന്ന് അറിയാവുന്നതുകൊണ്ടാണ് പേരുകള് തുറന്നു പറയാത്തത്.

മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞ് വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്ക്കാണ്. മുഖത്തിനു വിലയിട്ടിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീശാക്തീകരണത്തേക്കുറിച്ച് ആളുകള് ഏറ്റവുമധികം സംസാരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ അന്തസ്സും അഭിമാനവും പരിഗണിക്കാതെ ആളുകള് പെരുമാറുന്നത്? ഏതു മേഖലയിലും സ്ത്രീകളെ കഴവുകളുടെ അടിസ്ഥാനത്തില് ? ഉയര്ത്തിക്കൊണ്ടുവരാന് പലതലങ്ങളില് ശ്രമങ്ങള് നടക്കുമ്പോള് മറുവശത്ത് ഇങ്ങനെ ശരീരം മാത്രമായി സ്ത്രീയെ കാണുന്നത് എങ്ങനെ സഹിക്കാന് പറ്റും? ? എന്തു സുരക്ഷിതത്വമാണ് സ്ത്രീക്കുള്ളത് ? എത്ര പേര് ഇത്തരം അനുഭവങ്ങള് പറയാന് തയ്യാറാകും? പുറത്തു പറയാത്ത എത്രയോ അനുഭവങ്ങള് നമ്മുടെ എത്രയോ പെണ്കുട്ടികള്ക്കും സ്ത്രീകള്ക്കും ഉണ്ടായിരിക്കും? ? അതുകൊണ്ട് ഇത് പറയുക എന്നത് എനിക്കു പരിചയമില്ലാത്ത നിരവധി സഹോദരിമാരോടും കൂടി ചെയ്യുന്ന നീതിയാകും എന്ന് തോന്നി”.
അപ്പോ എന്റെ മക്കളെ..
ഇത് ഒരു ട്രെയിലർ ആണെന്ന് കരുതിയാൽ മതി.. ബാക്കി പുറകെ വരും..
വരുന്നു ഉടൻ…
കാത്തിരിക്കൂ…