നല്ല കട്ടതാടിലുക്കിൽ വന്ദേമാതരം പാടുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രാജ്യത്തെ പ്രശസ്ത ഗായകർക്കും അഭിനേതാക്കൾക്കും മറ്റുപ്രശസ്തർക്കുമൊപ്പമാണ് താരം വന്ദേമാതരം ആലപിച്ചിരിക്കുന്നത്.
വന്ദേ മാതരം ഗാനത്തിന്റെ പ്രോമോ ട്രൈലർ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. മോഹൻലാൽ. എസ്പി ബാലസുബ്രമണ്യം, ഹേമാമാലിനി, ജൂഹി ചൗള, ശ്രേയാ ഘോഷാൽ തുടങ്ങിയ താരങ്ങൾ വന്ദേമാതരം ആലപിക്കുന്നുണ്ട്.
ഓഗസ്റ്റ് 15നാണ് ഗാനത്തിന്റെ പൂർണ്ണരൂപം റിലീസാകുക.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാവരും പല സ്ഥലങ്ങളിൽ ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്താണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.