കായലിൽ ചാടിയ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

0
536

കൊല്ലം: മൂന്നുവയസുള്ള കുഞ്ഞുമായി കായലിൽ ചാടിയ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. കുണ്ടറ വെള്ളിമണ്ണിൽ പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടിക്കായലിൽ ചാടിയത്. കൈതകോടി പാലക്കടവ് ജയന്തികോളനിക്ക് സമീപമുള്ള കായലിൽ നിന്നും കുണ്ടറ പോലീസും ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് യുവതി കുഞ്ഞിനേയും കൊണ്ട് കായലിൽ ചാടിയത്. യുവതിയുടെ ആത്മഹത്യക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന.